|    Nov 14 Wed, 2018 12:07 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മൂന്നാമത്തെ നക്ഷത്രസമൂഹത്തെ കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍

Published : 31st July 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക്: മില്‍ക്കിവേക്കും ആന്‍ഡ്രോമെഡയ്ക്കും ശേഷം മൂന്നാമതൊരു താരസമൂഹത്തെ ഇന്ത്യന്‍ ഗോളശാസ്ത്രജ്ഞനായ ഫാദര്‍ റിച്ചാര്‍ഡ് ഡിസൂസ കണ്ടെത്തി. എം 32പി എന്നാണ് പൂതിയ നക്ഷത്രസമൂഹത്തിന്റെ പേര്.
ആന്‍ഡ്രോമെഡ, മില്‍ക്കിവേ നക്ഷത്രസമൂഹങ്ങള്‍ക്കുശേഷം ഏറ്റവും കൂടുതല്‍ നക്ഷത്രങ്ങളുള്ള സമൂഹമാണ് എം 32 പി. അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ ഗോളശാസ്ത്രവിഭാഗത്തിലെ ഗവേഷകനായ ഫാദര്‍ റിച്ചാര്‍ഡ്, സഹഗവേഷകനായ എറിക് ബെല്ലുമായി ചേര്‍ന്നാണ് താരസമൂഹത്തെ കണ്ടെത്തിയത്. നാച്വര്‍ ആസ്‌ട്രോണമിയാണ് ഇതു പ്രസിദ്ധീകരിച്ചത്.
കാത്തലിക് പുരോഹിതന്‍കൂടിയായ ഫാദര്‍ റിച്ചാര്‍ഡ് ഗോവന്‍ സ്വദേശിയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss