|    Jan 21 Sat, 2017 5:44 am
FLASH NEWS

മൂന്നാമത്തെ കേസിലും ജാമ്യം; ഹര്‍ദിക് ഇന്ന് പുറത്തിറങ്ങും

Published : 12th July 2016 | Posted By: SMR

അഹ്മദാബാദ്: മൂന്നാമത്തെ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ രാജ്യദ്രോഹകുറ്റം ചുമത്തി തുറങ്കിലടക്കപ്പെട്ട പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍ ഇന്നു പുറത്തിറങ്ങും. ഒമ്പതു മാസത്തെ ജയില്‍വാസത്തിനു ശേഷമാണ് ഹര്‍ദിക് പുറത്തിറങ്ങുന്നത്. നേരത്തേ രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. വിസാഗ് നഗറില്‍ എംഎല്‍എ ഓഫിസ് ആക്രമിച്ച കേസിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചത്. 50,000 രൂപയുടെ സ്വന്തം ബോണ്ടിലും 25,000 രൂപ വിതമുള്ള രണ്ടു പേരുടെ ബോണ്ടിലുമാണ് ജസ്റ്റിസ് എ ജെ ദേശായി ജാമ്യമനുവദിച്ചത്.
ഗുജറാത്തിലെ പട്ടേല്‍ സമുദായക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തു ശതമാനം സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം കൊടുത്ത ഹര്‍ദിക് പട്ടേല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അറസ്റ്റിലായത്. രാജ്യദ്രോഹക്കേസുകളില്‍ നേരത്തേ ജാമ്യം ലഭിച്ചിരുന്നു. സമരത്തില്‍ പോലിസുകാരെ വധിക്കാന്‍ ആഹ്വാനം ചെയ്തുവെന്നാണ് കേസ്. അടുത്ത ആറ് മാസത്തേക്ക് ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം.
കഴിഞ്ഞ ശനിയാഴ്ചയാണ് രാജ്യദ്രോഹ കേസുകളില്‍ ഹൈക്കോടതിയില്‍ നിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചത്. എന്നാല്‍, വിസാഗ് നഗര്‍ കേസില്‍ ജാമ്യം കിട്ടാത്തതിനാല്‍ ജയില്‍ മോചിതനായിരുന്നില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന ഉറപ്പും രേഖാമൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സംവരണത്തിനായി ആത്മഹത്യ ചെയ്യുന്നതിനു പകരം പോലിസുകാരെ വധിക്കുന്നതാണ് നല്ലതെന്നായിരുന്നു ഹര്‍ദിക് പട്ടേലിന്റെ പ്രസ്താവന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക