|    Dec 16 Sun, 2018 11:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കാനെത്തിയ യുവതിക്ക് ഡോക്ടറുടെ മര്‍ദനം

Published : 4th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയെ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെന്നു പറഞ്ഞു ഡോക്ടര്‍ മര്‍ദിച്ചതായി പരാതി. മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കാനായി ഡോ. ഹെഗ്‌ഡേവാര്‍ ആരോഗ്യ സന്‍സ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 22കാരിയായ ബുള്‍ബുള്‍ അറോറയെയാണ് ഡോക്ടര്‍ മര്‍ദിക്കുകയും പ്രസവശേഷം കുഞ്ഞിനെയും അമ്മയെയും പുതപ്പ് പോലും നല്‍കാതെ തണുപ്പത്ത് ഇടുകയും ചെയ്തത്. പ്രസവവേദനയില്‍ കരഞ്ഞ ബുള്‍ബുളിനെ ഡോക്ടര്‍ ചീത്ത പറഞ്ഞുകൊണ്ട് കാലില്‍ നിരവധി തവണ മര്‍ദിക്കുകയായിരുന്നു.ഇന്നലെ രാവിലെ 11.20ന് ബുള്‍ബുള്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. എന്നാല്‍, ഉച്ചയ്ക്ക് 1.30 ആയപ്പോഴും വിവരം പുറത്തുള്ള ബന്ധുക്കളെ അറിയിച്ചില്ല. തുടര്‍ന്ന്, ഭര്‍തൃമാതാവ് ലേബര്‍ മുറിയില്‍ കയറിയപ്പോഴാണ് കുഞ്ഞിനെയും അമ്മയെയും അശ്രദ്ധമായി കിടത്തിയിരിക്കുന്നത് കണ്ടത്. തനിക്കുണ്ടായ മോശം അനുഭവം അവര്‍ ഭര്‍തൃമാതാവിനെ അറിയിക്കുകയും ചെയ്തു. ബന്ധുക്കള്‍ മെഡിക്കല്‍ ഓഫിസര്‍ക്കും പോലിസിനും പരാതി നല്‍കി. മെഡിക്കല്‍ ഓഫിസറെ വിവരമറിയിച്ചത് ആശുപത്രി അധികൃതരെ രോഷാകുലരാക്കിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. അന്വേഷണം നടത്തിവരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss