|    Aug 15 Wed, 2018 7:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മൂന്നാം നിലയില്‍ നിന്നു തള്ളിവീഴ്ത്തി വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമം

Published : 8th March 2018 | Posted By: kasim kzm

കൊച്ചി: ദന്തല്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ യുവാവ് കോളജിന്റെ മൂന്നാംനിലയില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തതായി എറണാകുളം നോര്‍ത്ത് പോലിസ് പറഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിനി 19 കാരിയാണ് ഗുരുതരമായി പരിക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്നത്. വിദ്യാര്‍ഥിനിയുടെ അയല്‍വാസി കൂടിയായ ജിയോ (27)യെ എറണാകുളം നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടി പഠിക്കുന്ന എറണാകുളം നോര്‍ത്തിലെ ദന്തല്‍ കോളജില്‍ ഇന്നലെ വൈകീട്ടാ ണ് സംഭവം. ഒന്നാംവര്‍ഷ ദന്തല്‍ വിദ്യാര്‍ഥിനിയാണു കു ട്ടി. നാലു മാസം മുമ്പ് ഇതേ ബാച്ചില്‍ ജിയോ പഠനത്തിനു ചേര്‍ന്നിരുന്നെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പഠനം നിര്‍ത്തി വിദേശത്തേക്കു പോയ ഇയാള്‍ ദുബയില്‍ കപ്പലില്‍ ജോലിചെയ്യുകയാണ്. കഴിഞ്ഞദിവസമാ ണ് ഇയാള്‍ നാട്ടിലെത്തിയത്. ജി യോയെ വിദ്യാര്‍ഥികള്‍ നോ ര്‍ത്ത് പോലിസിന് കൈമാറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss