|    Jul 24 Mon, 2017 12:28 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

Published : 8th August 2016 | Posted By: SMR

ബര്‍മിങ്ഹാം: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് 141 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
343 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താനെ രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് 201 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു. ജയത്തോടെ നാല് മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലെത്താനും ഇംഗ്ലണ്ടിനായി.
70 റണ്‍സെടുത്ത സമി അസ്‌ലം മാത്രമാണ് ഇന്നലെ പാക് ബാറ്റിങ് നിരയില്‍ ചെറുത്ത്‌നിന്നത്. 167 പന്തില്‍ 11 ബൗണ്ടറിയ ഉള്‍പ്പെടുന്നതാണ് അസ്‌ലമിന്റെ ഇന്നിങ്‌സ്. സുഹൈന്‍ ഖാന്‍ 36ഉം അസ്ഹര്‍ അലി 38ഉം റണ്‍സ് നേടി. സ്‌കോര്‍: ഇംഗ്ലണ്ട് 297, 445/6 ഡിക്ലയേര്‍ഡ്. പാകിസ്താന്‍ 400, 201.
ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, സ്റ്റീവന്‍ ഫിന്‍, മോയിന്‍ അലി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി തിളങ്ങി. ബാറ്റിങിലും ബൗളിങിലും ഒരു പോലെ മികവ് പുലര്‍ത്തിയ ഇംഗ്ലീഷ് താരം അലിയാണ് മാന്‍ ഓഫ് ദി മാച്ച്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക