|    Sep 24 Mon, 2018 12:25 am
FLASH NEWS

മൂന്നാം ക്ലാസുകാരി കൂട്ടുകാരിക്കൊപ്പം പോയത് പരിഭ്രാന്തി പരത്തി

Published : 18th December 2017 | Posted By: kasim kzm

പൊന്നാനി: പൊന്നാനി ഐഎസ്എസ് സ്‌കൂളിലെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ഒരു മോഹം. കൂട്ടുകാരിയുടെ വീട്ടില്‍ പോകണമെന്ന്. സ്‌കൂള്‍ വിട്ടതോടെ ആരെയും അറിയിക്കാതെ സ്‌കൂള്‍ വണ്ടിയില്‍ തന്നെ കൂട്ടുകാരിയുടെ വീട്ടിലെത്തി.അതിഥിയെ കണ്ടപ്പോള്‍ വീട്ടുകാരും ആശ്ചര്യപ്പെട്ടു .ഇതിനിടെ   വിദ്യാര്‍ത്ഥിനിയെ  കാണാതായത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയിരുന്നു  .സ്‌കൂള്‍ വിട്ടതിന് ശേഷം കുട്ടികളെക്കൊണ്ട് പോവുന്ന വാഹനത്തിന്റെ ഡ്രൈവര്‍ കുട്ടികളെ അന്വേഷിച്ചു ചെന്നപ്പോള്‍ വീട്ടുകാര്‍ വിളിച്ചു കൊണ്ടുപോയി എന്നാണ് വിവരം ലഭിച്ചത്.എന്നാല്‍  വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടി  വീട്ടില്‍എത്തിയിട്ടില്ലെന്നും അറിഞ്ഞു. ഇതിനിടെ കുട്ടിയെ  കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.ഒരു കണ്ണട വെച്ച സ്ത്രീയാണ് കുട്ടികളെ കൂട്ടിക്കൊണ്ടു പോയതന്നാണ് സ്‌കൂളില്‍ നിന്നും  അറിയാന്‍ കഴിഞ്ഞത്. ഇതിനിടെ കുട്ടികളുടെ മാതാവ് കരഞ്ഞുകൊണ്ട് സ്‌കൂളിലെത്തി ബഹളം വെച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന നിലയിലായി .ഇതിനിടെ സ്‌കൂളിലുള്ള സിസിടിവിയും മറ്റും പരിശോധിച്ചു. കുട്ടി സഹപാഠിയായ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം പോകുന്നത് കണ്ടു. അപ്പോഴേക്കും കുട്ടി സുരക്ഷിതമായി മാറഞ്ചേരിയിലെ ഒരു വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് രക്ഷിതാവിന് വിവരം ലഭിച്ചു.കുട്ടികള്‍ സുരക്ഷിതരായുണ്ടെന്ന് അറിഞ്ഞതിന് ശേഷമം മാത്രമാണ്  അധ്യാപകര്‍ സ്‌കൂളില്‍ നിന്നും പോയത്. എംഇഎസ്  കോളജിനടുത്തുള്ള വിദ്യാര്‍ത്ഥിനിയാണ് മണിക്കൂറുകളോളം നാട്ടുകാരെയും വീട്ടുകാരെയും സ്‌കൂള്‍ അധികൃതരെയും വെള്ളം കുടിപ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss