|    Feb 28 Tue, 2017 11:49 am
FLASH NEWS

മൂന്നാം ക്ലാസുകാരിക്ക് പീഡനം: യുവാവ് റിമാന്‍ഡില്‍

Published : 19th November 2016 | Posted By: SMR

പത്തനാപുരം : എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് അറസ്റ്റിലായി. തലവൂര്‍ പറങ്കിമാംമുകള്‍ തടത്തില്‍ മേലേതില്‍ സജി(47)യാണ് കുന്നിക്കോട് പോലിസിന്റെ പിടിയിലായത്. മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം പുറത്തറിയിച്ചാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്ലാസില്‍ ക്ഷീണിതയായി കാണപ്പെട്ട പെണ്‍കുട്ടി സ്‌കൂളിലെ അധ്യാപകരോടാണ് പീഡന വിവരം പറഞ്ഞത്. ക്ഷീണിതയായി ക്ലാസിലെത്തിയ കുട്ടിക്ക് ചികില്‍സ നല്‍കാന്‍ രക്ഷിതാവിനെ വരുത്തി സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും പണമില്ലാത്തതിനാല്‍ തയ്യാറായില്ല. ക്ലാസില്‍ വിശ്രമം അനുവദിച്ച കുട്ടി പിന്നീട് അധ്യാപകരോടാണ് വിവരം പറഞ്ഞത്.  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുന്നിക്കോട് പോലിസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ സജിയെ റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day