|    Jul 23 Sun, 2017 10:27 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്: കോഹ്‌ലിക്ക് ഡബിള്‍; 500 കടന്ന് ഇന്ത്യ

Published : 10th October 2016 | Posted By: SMR

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍. ഒന്നാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റിന് 557 റണ്‍സെന്ന വന്‍ സ്‌കോറില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഡബിള്‍ സെഞ്ച്വറിയും അജിന്‍ക്യ രഹാനെയുടെ സെഞ്ച്വറിയുമാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. കോഹ്‌ലി 211ഉം രഹാനെ 188ഉം റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ കിവീസ് രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോവാതെ 28 റണ്‍സെടുത്തു. 10 വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്ക് 529 റണ്‍സ് വേണം.
നേരത്തേ കോഹ്‌ലി-രഹാനെ ജോടിയുടെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 500 കടത്തിയത്. നാലാം വിക്കറ്റില്‍ ഇരുവരും 365 റണ്‍സാണ് ഇന്ത്യ ന്‍ സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്ത ത്. കോഹ്‌ലി 366 പന്തില്‍ 20 ബൗണ്ടറികള്‍ പറത്തിയപ്പോള്‍ രഹാനെ 381 പന്തില്‍ 18 ബൗണ്ടറികളും നാലു സിക്‌സറും കണ്ടെത്തി. ടെസ്റ്റില്‍ കോഹ്‌ലിയുടെ രണ്ടാം ഡബിള്‍ സെഞ്ച്വറിയാണിത്. ഇതോടെ ടെസ്റ്റില്‍ രണ്ടു ഡബിള്‍ സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡ് കോഹ്‌ലി സ്വന്തം പേരിലാക്കി. കോഹ്‌ലി, രഹാനെ എന്നിവരെക്കൂടാതെ രോഹിത് ശര്‍മയും (51*) ഇന്ത്യന്‍ നിരയില്‍ മിന്നി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് 62 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. ട്രെന്റ് ബോള്‍ട്ടും ജീതന്‍ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കബഡി ലോകകപ്പ്: ഓസീസിനെ
ഇന്ത്യ തകര്‍ത്തു
ന്യൂഡല്‍ഹി: കബഡി ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെ തിരിച്ചുവന്നു. രണ്ടാമത്തെ കളിയില്‍ ആസ്‌ത്രേലിയയെ 54-20നാണ് ഇന്ത്യ നാണംകെടുത്തിയത്. ആദ്യ മല്‍സരത്തില്‍ ദക്ഷിണ കൊറിയയോട് തോറ്റതിനാല്‍ ഇന്ത്യക്ക് ഈ മല്‍സരം നിര്‍ണായകമായിരുന്നു.
കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുല ര്‍ത്തിയ ഇന്ത്യ എതിരാളികള്‍ക്ക് തിരിച്ചുവരാനുള്ള ഒരു പഴുതും അനുവദിച്ചില്ല. ഡിഫന്റര്‍ മന്‍ജീത് ചില്ലാറിന്റെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.
ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ബംഗ്ലാദേശിനെ പി ന്തള്ളി ഇന്ത്യ ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ശേഷിക്കുന്ന മല്‍സരങ്ങളിലെല്ലാം ജയിച്ചെങ്കില്‍ മാത്രമേ ഇന്ത്യക്കു സെമിയിലെത്താന്‍ സാധിക്കുകയുള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക