|    Sep 21 Fri, 2018 7:28 pm
Home   >  Todays Paper  >  page 11  >  

മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് അഞ്ചു റണ്‍സ് ജയം, ഇന്ത്യയ്ക്ക് പരമ്പര (2-1)

Published : 23rd January 2017 | Posted By: fsq

 

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യ പൊരുതി വീണു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ കേദാര്‍ ജാദവിന്റെ ബലത്തില്‍ പൊരുതിയെങ്കിലും അഞ്ചു റണ്‍സിന് വിരാട് കോഹ്‌ലിയുടെ യുവ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. അതേസമയം, രണ്ട് ഏകദിനങ്ങള്‍ സ്വന്തമാക്കി പരമ്പര നേടിയ ഇന്ത്യക്കെതിരേ ആശ്വാസജയം കണ്ടെത്തിയാണ് സന്ദര്‍ശകരുടെ മടക്കം. ടോസ് നേടിയ കോഹ്‌ലി ബൗളിങ് തിരഞ്ഞെടുത്തതോടെ ഇംഗ്ലണ്ട് 321 എന്ന കൂറ്റന്‍ സ്‌കോറിലെത്തി. മറുപടി ബാറ്റിങില്‍ പൊരുതിയിട്ടും ആതിഥേയര്‍ 316ല്‍ ഒതുങ്ങി. ജേസണ്‍ റോയ് (65), ബെന്‍ സ്‌റ്റോക്ക്‌സ് (57*), ജോണി ബെയര്‍സ്‌റ്റോവ് (56) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനു കരുത്തേകിയത്. 90 റണ്‍ സ്‌കോര്‍ ചെയ്ത കേദാര്‍ ജാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss