|    Jul 21 Fri, 2017 4:29 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മൂന്നാം ഏകദിനം: ഇന്ത്യക്കു സമ്പൂര്‍ണ ജയം

Published : 16th June 2016 | Posted By: SMR

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ 3-0നു തൂത്തുവാരി. ഇ ന്നലെ നടന്ന മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ കശാപ്പുചെയ്തത്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെയെ 42.2 ഓവറില്‍ 123 റണ്‍സിന് ഇന്ത്യ എറിഞ്ഞുവീഴ്ത്തി. വൂസി സിബാ ന്‍ഡ (38), ചാമു ചിബാബ (27) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് സിംബാബ്‌വെയെ വന്‍ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലു വിക്കറ്റ് കൊയ്തു. യുസ്‌വേന്ദ്ര ചഹാലിന് രണ്ടു വിക്കറ്റ് ലഭിച്ചു.
മറുപടിയില്‍ 21.5 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. ലോകേഷ് രാഹുലിന്റെയും (63*) അരങ്ങേറ്റക്കാരന്‍ ഫൈസ് ഫസലിന്റെയും (55*) ഇന്നിങ്‌സുകള്‍ ഇന്ത്യന്‍ ജയം അനായാസമാക്കുകയായിരുന്നു.
രാഹുലാണ് കളിയിലെയും പരമ്പരയിലെയും താരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക