|    Mar 28 Tue, 2017 2:16 am
FLASH NEWS

മൂന്നാംമുറ വേണ്ട: മുഖ്യമന്ത്രി

Published : 7th August 2016 | Posted By: SMR

തൃശൂര്‍: മൂന്നാംമുറ അടക്കമുള്ള പ്രാകൃതമായ രീതികള്‍ കേസ് തെളിയിക്കാന്‍ പോലിസ് ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ രാമവര്‍മപുരം പോലിസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പോലിസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വവും കാര്യക്ഷമതയുമാണ് പോലിസിന്റെ മുഖമുദ്രയെന്ന് ഓര്‍മിപ്പിച്ച മുഖ്യമന്ത്രി തന്റെ പെരുമാറ്റത്തെക്കുറിച്ച് ഓരോ പോലിസുകാരനും ഗൗരവമായി ചിന്തിക്കണമെന്നും നിര്‍ദേശിച്ചു.
നിസ്സഹായവസ്ഥയിലാണ് സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും സ്‌റ്റേഷനിലെത്തുന്നത്. അത്തരത്തില്‍ പോലിസിനെ സമീപിക്കുമ്പോള്‍ അവരുടെ നിസ്സഹായവസ്ഥ പരിഹരിക്കാന്‍ ബാധ്യസ്ഥരാണ് പോലിസുകാരെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളാ ആംഡ് പോലിസ് ഒന്ന്, രണ്ട്, അഞ്ച് ബറ്റാലിയനുകളില്‍ നിന്ന് കേരള പോലിസ് അക്കാദമിയില്‍ നിന്നുമാണ് സേനാംഗങ്ങള്‍ പരിശീലനം പൂര്‍ത്തീകരിച്ചത്. ഐജിമാരായ എം ആര്‍ അജിത്കുമാര്‍, മഹിപാല്‍ യാദവ് സംബന്ധിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day