|    Jan 24 Tue, 2017 12:56 pm
FLASH NEWS

മൂന്നാംമുറക്കാരെ കണ്ടെത്താന്‍ പരിശോധന; പോലിസിന്റെ വിവരം രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചുതുടങ്ങി

Published : 18th October 2016 | Posted By: Abbasali tf

തൊടുപുഴ: ജില്ലാ പോലിസിലെ ഇടിയന്‍ പോലിസുകാരെ കണ്ടെത്താന്‍ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ പോലിസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ ഉപയോഗിക്കുന്ന പോലിസുകാരുടെ വിവരങ്ങള്‍ രഹസ്യന്വേഷണ വിഭാഗം ശേഖരിച്ചു തുടങ്ങി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടതുപ്രവര്‍ത്തകരോടും നേതാക്കളോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥരുടെ വിവരം ശേഖരിക്കാനും പോലിസിനു സമ്മര്‍ദമുള്ളതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇത്തരക്കാരുടെ വിവരങ്ങള്‍ ജില്ലയിലെ ഇടത് അസോസിയേഷന്‍ ശേഖരിച്ചുകഴിഞ്ഞു.പോലിസില്‍ നടത്തിവരുന്ന ശുദ്ധീകരണത്തിന്റെ ഭാഗമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയിറക്കിയ  സര്‍ക്കുലറിനെ തുടര്‍ന്നാണ് അടിയന്തര വിവരശേഖരണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പ്രത്യേക സമിതിയും നിലവില്‍ വന്നു. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരയെും ക്രമസമാധാന ചുമതലയുള്ള സിഐ, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സമിതിയുടെ പ്രവര്‍ത്തനം. കഴിഞ്ഞകാലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെയാണ് സമിതിയില്‍ എടുക്കുന്നത്. ജില്ലയുടെ വിവിധ മേഖലകളില്‍ പോലിസ് ഉദ്യോഗസ്ഥര്‍ നടത്തിയ മര്‍ദനമുറകളെക്കുറിച്ചാണ് അന്വേഷണം നടന്നുവരുന്നത്.മര്‍ദനമേറ്റവര്‍ നല്‍കിയ പരാതികളുടെ എണ്ണം വ്യാപകമായതോടെയൊണ് ഡിജിപി പുതിയ നിര്‍ദേശം ജില്ലാ പോലിസ് മേധാവിയ്ക്ക് നല്‍കിയത്. പോലിസുകാര്‍ക്കെതിരെയുള്ള വ്യാജ പരാതികളെക്കുറിച്ചും അന്വേഷണം നടത്തും. ഇവരെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കണമെന്നാണ് പോലിസിനു ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദേശം. മര്‍ദനസംബന്ധമായി കോടതികളില്‍ നടന്നുവരുന്ന കേസുകള്‍, ഡിപ്പാര്‍ട്ട്‌മെന്റ് തല നടപടി നേരിട്ടവര്‍, കോടതി വിവിധ കേസുകളില്‍ ശിക്ഷിച്ചവര്‍, സ്ത്രീകളോട് മോശമായിട്ട് പെരുമാറിയിട്ടുള്ളവര്‍, പൊതുജനങ്ങളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ നടപടി നേരിട്ടവര്‍ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ പ്രതികളായി വന്ന പോലിസുകാരുടെ വിവരങ്ങളാണ് ശേഖരിച്ചുവരുന്നത്.വിവരശേഖരണം പൂര്‍ത്തിയായലുടന്‍ തന്നെ മൂന്നാംമുറ പ്രയോഗിക്കുന്നവരെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും അപ്രധാന ചുമതലകളിലേയ്ക്ക് നീക്കം ചെയ്യാനാണ് ഡിജിപി ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ നിര്‍ദേശം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക