|    Aug 18 Fri, 2017 10:02 pm
FLASH NEWS
Home   >  Sports  >  Cricket  >  

മൂന്നാംടെസ്റ്റില്‍ രങ്കണ ഹെരാത്ത് ഉണ്ടാവില്ല

Published : 8th August 2017 | Posted By: ev sports


കൊളംബോ: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ രങ്കണ ഹെരാത്ത് ഉണ്ടാവില്ല. ആഗസ്ത് 12ന് പല്ലെകീലേയില്‍ ആണ് മൂന്നാം ടെസ്റ്റ്. പുറം വേദനയെ തുടര്‍ന്ന് ചികില്‍സ തേടിയതാണ് ഹെരാത്തിന് ടെസ്റ്റ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ പരാജയം നേരിട്ട ശ്രീലങ്കയില്‍ നിന്ന് മൂന്നാമത്തെ താരമാണ് പരിക്കേറ്റ് പുറത്താവുന്നത്. നേരത്തെ ആദ്യ ടെസ്റ്റില്‍ ഫീല്‍ഡിങിനിടെ അസേല ഗുണരത്‌നെയ്ക്ക് തള്ളവിരലിനു പരിക്കേറ്റ് പുറത്തായിരുന്നു. കൊളംബോയിലെ രണ്ടാം ടെസ്റ്റില്‍ പേശിവലിവ് അനുഭവപ്പെട്ട നുവാന്‍ പ്രതീപിനും ഇനി പരമ്പരയില്‍ കളിക്കാനാവില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക