|    Jan 16 Mon, 2017 8:42 pm
FLASH NEWS

മൂന്നര വയസ്സുകാരിയെ മൊബൈല്‍ ഷോപ്പില്‍ മറന്ന മാതാവിനു നാട്ടുകാരുടെ ശകാരം

Published : 4th July 2016 | Posted By: SMR

താമരശ്ശേരി: മൂന്നര വയസ്സുകാരിയെ മൊബൈല്‍ ഷോപ്പില്‍ മറന്നു സ്ഥലം വിട്ട മാതാവിനു നാട്ടുകാരുടെ ശകാരം. കഴിഞ്ഞ ദിവസം താമരശ്ശേരി സ്റ്റേറ്റ് ബാങ്കിനു സമീപത്തെ മൊബൈല്‍ ഷോപ്പിലാണ് സംഭവം. ബന്ധുക്കളോടൊപ്പം പെരുന്നാള്‍ ഷോപ്പിങിനു വന്ന സംഘത്തിലെ സ്ത്രീയാണ് മൊബൈല്‍ ഷോപ്പില്‍ കുട്ടിയുമായി കയറിയത്. ഫോണില്‍ റീചാര്‍ജ് ചെയ്ത സ്ത്രീ പലതരം ഫോണുകള്‍ പരിശോധിക്കുകയും ചെയ്തു. പിന്നീട് ധൃതിയില്‍ ഇറങ്ങിപ്പോയി. കുട്ടിയെ തനിച്ചു കണ്ട ഷോപ്പിലെ ജീവനക്കാരന്‍ ആകെ പരിഭ്രമിച്ചു. യാതൊരു പരിചയവുമില്ലാത്ത സ്ത്രീയാണ് കുട്ടിയെ മറന്നു പോയത്. സമീപത്തെ കടയിലും മറ്റും തിരക്കിയങ്കിലും കുട്ടിയുടെ മാതാവിനെ കണ്ടില്ല. വിവരമറിഞ്ഞു ആളുകള്‍ കൂടി. തൊട്ടടുത്ത കടയിലെ ജീവനക്കാരന്‍ ഈ കുട്ടിയുമായി പഴയ ബസ്റ്റാന്റിലും മറ്റും സ്ത്രീയെ തിരഞ്ഞുപോയെങ്കിലും കണ്ടെത്തിയില്ല. പോലിസില്‍ വിവരമറിയിക്കാനുള്ള ഒരുക്കത്തിനിടയില്‍ തൊട്ടടുത്ത തുണിക്കടയില്‍ നിന്നും മാതാവ് ഓടിയെത്തി. നാട്ടുകാരും കച്ചവടക്കാരും മാതാവിനെ നന്നായി ഉപദേശിച്ചു. എന്നാല്‍, മാതാവ് ഇതിന്റെ ജാള്യത തീര്‍ത്തത് എട്ടും പൊട്ടും തിരിയാത്ത കുട്ടിയിലും. ഇത് കണ്ടവര്‍ മാതാവിനെ താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക