|    Jun 23 Sat, 2018 7:49 am
FLASH NEWS
Home   >  Kerala   >  

മൂന്നര വയസുകാരിക്ക് പീഡനം, പിതാവും ബന്ധുവും അറസ്റ്റില്‍

Published : 6th February 2018 | Posted By: G.A.G

കോട്ടയം: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പിതാവും  ബന്ധുവും അറസ്റ്റില്‍.  ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോട്ടയത്തെ പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കുഞ്ഞിന്റെ അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പിതാവും ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് കേസ്.
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുകയായിരുന്നു. അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്ച ദിവസങ്ങളില്‍ അച്ഛന്‍ വീട്ടിലേക്കു കൊണ്ടുവരുകയായിരുന്നു പതിവ്. തൊ്ട്ടടുത്ത തിങ്കളാഴ്ച അമ്മയുടെ പക്കല്‍ തിരിച്ചെത്തിക്കും. ഇത്തരത്തില്‍ കഴിഞ്ഞ തവണ കുട്ടിയെ വീട്ടിലെത്തിച്ചപ്പോള്‍ അച്ഛനും ബന്ധുവും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. അംഗന്‍വാടിയില്‍ വച്ച് പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധികൃതര്‍ വിവരം തിരക്കിയപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് അംഗന്‍വാടി അധ്യാപിക പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss