|    Jan 21 Sat, 2017 12:02 pm
FLASH NEWS

മൂന്നര കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

Published : 3rd February 2016 | Posted By: SMR

തിരൂര്‍: മൂന്നരക്കിലോയോളം കഞ്ചാവുമായി തിരൂരില്‍ രണ്ടു പേര്‍ പിടിയില്‍.—തിരൂര്‍ വെട്ടം ആശാന്‍ പടി സ്വദേശി പാറപ്പുറത്ത് ശിഹാബ് (32), പൊന്നാനിമരക്കടവ് കരിക്കാനകത്ത് മുഹമ്മദ് ഹനീഫ (29) എന്നിവരാണ് പിടിയിലായത്.—ആവശ്യക്കാര്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഇരുവരേയും തിരൂര്‍ എക്‌സൈസ് സംഘം വലയിലാക്കിയത്.
ഇവര്‍ ഉപയോഗിച്ചിരുന്ന മോട്ടോര്‍ ബൈക്കുകളും സംഘം കസ്റ്റഡിയിലെടുത്തു. തിരൂര്‍ കുറ്റിപ്പുറം റോഡിലെ പൂങ്ങോട്ടുകുളം ബസ്‌റ്റോപ്പില്‍ വെച്ച് കഞ്ചാവ്‌കൈമാറുന്നതിനിടെയാണ് 1.250 കിലോഗ്രാം കഞ്ചാവുമായി ശിഹാബ് പിടിയിലായത്. ഇയാളുടെ ഹോണ്ട സ്‌കൂട്ടറും പിടിച്ചെടുത്തു. തിരൂരിലെ ജില്ലാ മെഡിക്കല്‍ സ്‌റ്റോര്‍ പരിസരത്തു നിന്നുമാണ് 2.100 കിലോഗ്രാം കഞ്ചാവുമായി ഹനീഫ പിടിയിലായത്. ഇയാളില്‍ നിന്നും കെഎല്‍ 5 എഇ 2693 മോട്ടോര്‍ ബൈക്കും പിടിച്ചെടുത്തു. ഇരുവരേയും കോടതിയില്‍ ഹാജരാക്കി.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക