|    Oct 19 Fri, 2018 7:32 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മൂന്നടിച്ച് മുന്നേറി ബയേണ്‍

Published : 14th September 2017 | Posted By: fsq

 

മ്യൂണിക്ക്: സ്വന്തം കളിത്തട്ടില്‍ ബയേണ്‍ മ്യൂണിക്ക് കത്തിക്കയറിയപ്പോള്‍ ചാംപ്യന്‍സ് ലീഗ് ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം. ആന്‍ഡര്‍ലെക്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ പൂട്ടിക്കെട്ടിയത്. 4-2-3-1 ശൈലിയില്‍ കളിക്കിറങ്ങിയ ബയേണ്‍ മ്യൂണിക്കിനെ പൂട്ടാന്‍ 5-4-1 ശൈലിയില്‍ അണിനിരന്ന ആന്‍ഡര്‍ലെക്ടിന് 11ാം മിനിറ്റില്‍ തന്നെ തിരിച്ചടി ലഭിച്ചു. ഫൗള്‍ ചെയ്തതിന് ചുവപ്പുകാര്‍ഡ് കണ്ട് സെന്‍ കുംസ് പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയ ആന്‍ഡര്‍ലെക്ടിനെ നിഷ്പ്രയാസം ബയേണ്‍ മ്യൂണിക്ക് കീഴടക്കുകയായിരുന്നു. ഫൗളിന് അനുവദിച്ച് കിട്ടിയ പെനല്‍റ്റിയെ ലെവന്‍ഡോസ്‌കി ലക്ഷ്യം പിഴക്കാതെ വലയിലെത്തിച്ചതോടെ 12ാം മിനിറ്റില്‍ ബയേണ്‍ അക്കൗണ്ട് തുറന്നു. എന്നാല്‍ ഒന്നാം പകുതിയിലെ പിന്നീടുള്ള സമയങ്ങളില്‍ ആന്‍ഡര്‍ലെക്ടിന്റെ പ്രതിരോധം കരുത്തുകാട്ടിയതോടെ ഒന്നാം പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിന്റെ ആധിപത്യം മാത്രമാണ് ബയേണിന് സ്വന്തമാക്കാനായത്. എന്നാല്‍ രണ്ടാം പകുതിയില്‍ ആന്‍ഡര്‍ലെക്ട് ഗോള്‍മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ട ബയേണിന്റെ ലീഡ് 65ാം മിനിറ്റില്‍ അല്‍ക്കാന്ററ ഉയര്‍ത്തി. കിമ്മിച്ചിന്റെ അസിസ്റ്റിലായിരുന്നു അല്‍ക്കാന്ററയുടെ ഗോള്‍നേട്ടം. മല്‍സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് കിമ്മിച്ചും വലകുലുക്കിയതോടെ മറുപടിയില്ലാത്ത മൂന്ന് ഗോള്‍ ജയം ബയേണിനൊപ്പം നിന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss