|    Dec 15 Sat, 2018 4:41 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മൂന്നടിച്ച് ഐബര്‍; റയലിന് സൊളാരിക്കു കീഴില്‍ ആദ്യ തോല്‍വി

Published : 25th November 2018 | Posted By: kasim kzm

ഐബര്‍: ലാലിഗയില്‍ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. പുതിയ പരിശീലകന്‍ സാന്റിയാഗോ സൊളാരിക്ക് കീഴില്‍ തുടര്‍ച്ചയായ നാല് ജയവുമായെത്തിയ റയല്‍, ഐബറിന് മുന്നില്‍ വീണു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഐബര്‍ ജയിച്ചുകയറിയത്.
ആദ്യ പകുതിയില്‍ 16ാം മിനുറ്റില്‍ ഗോണ്‍സാലോയിലൂടെ ലീഡെടുത്ത ഐബറിനായി രണ്ടാം പകുതിയുടെ തുടക്കത്തില്‍ 52ാം മിനുറ്റില്‍ എന്റിച്ചും അഞ്ച് മിനുട്ടുകളുടെ ഇടവേളയില്‍ കിക്കേയും വലകുലുക്കി. എന്നാല്‍ കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വച്ചിട്ടും ആക്രമണത്തില്‍ പരാജയപ്പെട്ട് റയല്‍ തോല്‍വി വഴങ്ങുകയായിരുന്നു. 13 കളിയില്‍ 20 പോയിന്റുള്ള റയല്‍ ആറാമതും ഐബര്‍ 18 പോയിന്റുമായി ഏഴാമതുമാണ്. ലാലിഗയില്‍ ആദ്യമായാണ് ഐബറിനു മുന്നില്‍ റയല്‍ തോല്‍ക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss