|    Mar 25 Sat, 2017 7:39 am
FLASH NEWS

മൂന്നംഗ പെണ്‍വാണിഭ സംഘം ആശ്രാമത്ത് പോലിസ് പിടിയില്‍

Published : 14th July 2016 | Posted By: SMR

കൊല്ലം: ആശ്രാമത്ത് വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന മൂന്നു പേര്‍ പോലിസ് പിടിയിലായി. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരന്‍ വടക്കന്‍ മൈനാഗപ്പള്ളി കൈതവിള വടക്കതില്‍ അനില്‍കുമാര്‍, ബാഗ്ലൂര്‍ സ്വദേശിനി ഹേമവതി(26), അനാശാസ്യത്തിനെത്തിയ കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി മോഹന്‍കുമാര്‍(53) എന്നിവരാണ് അറസ്റ്റിലായത്. ആശ്രാമം ഗസ്റ്റ്ഹൗസിനു സമീപം ശ്രീകൃഷ്ണ നഗറിലാണ് വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയത്. മുമ്പ് പലതവണ പിടിയിലായിട്ടുള്ള ആളാണ് അനില്‍കുമാര്‍. ഇയാളും ഇയാളോടൊപ്പം കഴിയുന്ന ഒരു നാടകനടിയും ചേര്‍ന്ന് നാലുമാസം മുമ്പാണ് ഭാര്യാഭര്‍ത്താക്കന്മാരെന്ന നിലയില്‍ വീട് വാടകയ്‌ക്കെടുത്തത്. അധികം തിരക്കില്ലാത്ത സ്ഥലത്തെ പഴക്കം ചെന്നതും ഒട്ടേറെ മുറികള്‍ ഉള്ളതുമാണ് വീട്. യുവതികളെ വീട്ടിലെത്തിച്ച് താമസിപ്പിച്ചായിരുന്നു വാണിഭം.
ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് 500ഓളം യുവതികളുടെ ചിത്രങ്ങള്‍ പോലിസ് കണ്ടെത്തിയിട്ടുണ്ട്. അനാശാസ്യത്തിനു തയ്യാറായി എത്തുന്ന യുവതികളുമായി കരാറില്‍ ഏര്‍പ്പെടുന്നതിന്റെയും ശബ്ദം അനില്‍കുമാര്‍ ഫോണില്‍ റിക്കാര്‍ഡു ചെയ്യുമായിരുന്നു. പിന്നീട് പീഡനകേസ് വന്നാല്‍ അതില്‍ നിന്നും രക്ഷനേടാനാണ് ഇയാള്‍ ഇങ്ങനെ ചെയ്തിരുന്നതെന്ന് പോലിസ് പറഞ്ഞു.
സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്‌സ് ബോബി അര്‍വിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കുറെ ദിവസങ്ങളായി വീട് ഷാഡോ പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഉച്ചക്കാണ് പോലിസ് വീട് റെയ്ഡ് ചെയ്ത് മൂന്നുപേരെയും പിടികൂടിയത്. ഈസ്റ്റ് സി ഐ പ്രദീപ്കുമാര്‍, എസ്‌ഐ രാജേഷ്, ഷാഡോ പോലിസ് എസ്‌ഐ ടി ബാബുകുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍ സാജു തുടങ്ങിയവരാണ്  റെയ്ഡിന് നേതൃത്വം നല്‍കിയത്.

(Visited 100 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക