|    Sep 24 Sun, 2017 12:13 pm
FLASH NEWS

മൂനാടിയില്‍ കാട്ടാനയിറങ്ങി; ഭീതിയൊഴിയാതെ നാട്ടുകാര്‍

Published : 10th July 2016 | Posted By: SMR

മേലാറ്റൂര്‍: എടപ്പറ്റ പഞ്ചായത്തിലെ മൂനാടിയില്‍ വീണ്ടും കാട്ടാന ഭീഷണി. കഴിഞ്ഞ ദിവസം വനാതിര്‍ത്തിയില്‍നിന്നു എട്ടുകിലോമീറ്റര്‍ ദൂരം മാത്രമുള്ള ആഞ്ഞിലങ്ങാടി, പുല്ലുപറമ്പ് പ്രദേശങ്ങളിലാണ് കാട്ടാനയെത്തിയത്. ഇന്നലെ ആറുമണിയോടെ മൂനാടി മൈനര്‍ ബസാറില്‍ ടാപ്പിങ് തൊഴിലാളികളായ കൊടക്കാടന്‍ ഷൗക്കത്തലി, നങ്ങാട് ശങ്കരന്‍ എന്നിവര്‍ കാട്ടാനയുടെ ആക്രമണത്തില്‍നിന്നു കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സാധാരണ പുലര്‍ച്ചെ നാലുമണിയോടെയാണ് തൊഴിലാളികള്‍ ടാപ്പിങിനിറങ്ങാറുള്ളത്. എന്നാല്‍, കാട്ടാന ശല്യം വര്‍ധിച്ചതിനാല്‍ മിക്ക തൊഴിലാളികളും ആറുമണിയോടെയാണ് ജോലിക്കു പോവുന്നത്.
മഠത്തൊടി ഹംസ, കൊണ്ടോട്ടി അബ്ദുഹാജി എന്നിവരുടെ വീട്ടുവളപ്പിലെ വാഴകള്‍ ആന നശിപ്പിച്ചിരുന്നു. രണ്ടു ദിവസങ്ങളായി ആനകള്‍ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായുള്ള പ്രദേശത്തെ കാട്ടാന ശല്യത്തിനു പരിഹാരം കാണാന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് തെങ്കര പഞ്ചായത്തിലെ ആനമൂൡയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടി കൊന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക