|    Apr 25 Tue, 2017 5:50 pm
FLASH NEWS

മൂത്തേടം നെല്ലിക്കുത്തില്‍ ആയുധധാരികളായ സംഘം എത്തിയെന്ന് നാട്ടുകാര്‍

Published : 1st November 2016 | Posted By: SMR

എടക്കര: മൂത്തേടം നെല്ലിക്കുത്തില്‍ ആയുധധാരികളായ നാലംഗസംഘത്തെ കണ്ടതായി നാട്ടുകാര്‍. ഇവര്‍ മാവോവാദികളാണെന്നാണ് പോലിസ് പറയുന്നത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെ പൂളക്കപ്പാറ വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന കാവുങ്ങല്‍ ഷിയാസിന്റെ വീട്ടിലാണ് ആയുധധാരികള്‍ എത്തിയത്. ഷിയാസും ഭാര്യയും മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. തങ്ങള്‍ മാവോവാദികളാണെന്ന് പരിചയപ്പെടുത്തിയ സംഘം അരി, പച്ചക്കറികള്‍, പാകംചെയ്ത ഭക്ഷണം എന്നിവ ഇവിടെ നിന്നു വാങ്ങി എട്ടോടെ മടങ്ങുകയായിരുന്നു. വയനാട് സ്വദേശിയായ മാവോവാദി നേതാവ് സോമനും സംഘവുമാണ് ഷിയാസിന്റെ വീട്ടിലെത്തിയതെന്ന് പോലിസ് കരുതുന്നു. നാലംഗസംഘത്തില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നു. തൊട്ടടുത്ത് വീടുകള്‍ ഉണ്ടെങ്കിലും ആളുകള്‍ സ്ഥലത്തുണ്ടായിരുന്നില്ല. അരിയും സാധനങ്ങളും വാങ്ങി മടങ്ങിയതല്ലാതെ മറ്റൊന്നും തന്നോട് പറഞ്ഞില്ലെന്നാണു ഷിയാസ് പറയുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day