|    Oct 19 Thu, 2017 2:52 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മൂടല്‍ മഞ്ഞ് അബുദബിയില്‍ 25 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

Published : 22nd November 2016 | Posted By: mi.ptk

 accident

അബുദബി: ഇന്നലെയുണ്ടായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വ്യത്യസ്ഥമായ രണ്ട് അപകടങ്ങളില്‍ 25 വാഹനങ്ങള്‍ നിരയായി കൂട്ടിയിടിച്ചു. മൂടല്‍ മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന അബുദബി- അല്‍ അയിന്‍ ദേശീയ പാതയില്‍ അല്‍ ഖസ്‌ന ഭാഗത്താണ് അപകടം സംഭവിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ പ്രാഥമിക ചികില്‍സ നല്‍കി അല്‍ അയിന്‍ തവാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ 6 പേരുടേയും നില ഗരുതരമല്ല. അപകടത്തെ തുടര്‍ന്ന് അബുദബി- അല്‍ അയിന്‍ ദേശീയ പാത താല്‍ക്കാലികമായി അടച്ച് ഗതാഗതം സുവൈഹാന്‍ റോഡ് വഴി തിരിച്ച് വിടുകയായിരുന്നുവെന്ന് അബുദബി പോലീസിന്റെ ഓപറേഷന്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി ഖല്‍ഫാന്‍ ദാഹിരി വ്യക്തമാക്കി. മുമ്പിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായി അകലം പാലിച്ച് ഓടിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2008 മാര്‍ച്ച് 11 ന്  ദുബയ്-അബുദബി ദേശീയ പാതയില്‍ ഖന്തൂത്തിന് സമീപം മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 60 തോളം വാഹങ്ങള്‍ നിരയായി കൂട്ടിയിടിച്ച് 3 പേര്‍ മരിക്കുകയും 350 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക