|    Aug 14 Tue, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മൂടല്‍മഞ്ഞ്; ഏഴു വിമാനങ്ങള്‍ തിരിച്ചുവിട്ടു

Published : 8th September 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കേണ്ടിയിരുന്ന ഏഴു വിമാനങ്ങള്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്നുള്ള വെളിച്ചക്കുറവിനാല്‍ തിരിച്ചുവിട്ടു. ദുബയില്‍ നിന്നു രാവിലെ 4.55ന് വന്ന ഇന്‍ഡിഗോ വിമാനം, മസ്‌ക്കത്തില്‍ നിന്നു രാവിലെ 7.20ന് വന്ന ഇന്‍ഡിഗോ വിമാനം എന്നിവ കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. മസ്‌ക്കത്തില്‍ നിന്നുള്ള ഒമാന്‍ എയറിന്റെ വിമാനം കോഴിക്കോട്ടേക്കും ഷാര്‍ജയില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്‌സ് ബാംഗ്ലൂരിലേക്കും ക്വാലാലംപൂരില്‍ നിന്ന് വന്ന എയര്‍ ഏഷ്യ ട്രിച്ചിയിലേക്കും  തിരിച്ചുവിട്ടു. ചെന്നൈയില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനം ബംഗളൂരുവിലേക്കും പൂനെയില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനം കോയമ്പത്തൂരിലേക്കും തിരിച്ചുവിട്ടു. ഇതില്‍ ഒമാന്‍ എയറിന്റെ വിമാനം മാത്രം പിന്നീട് രാവിലെ 9.30ന് മടങ്ങിവന്നിട്ടുണ്ട്. തിരിച്ചുവിട്ട വിമാനങ്ങളില്‍ പോവേണ്ട യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss