|    Mar 23 Thu, 2017 3:38 am
FLASH NEWS

മൂക്കുന്നിമല സര്‍വേയില്‍ കൂടുതല്‍ മേഖലയില്‍ കൈയേറ്റം കണ്ടെത്തി

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശാനുസരണം വിജിലന്‍സിന്റെ നേതൃത്വത്തില്‍ മൂക്കുന്നിമലയില്‍ നടന്നുവരുന്ന സര്‍വേ വിഭാഗത്തിന്റെ ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേ  മൂക്കുന്നിമലയുടെ കിഴക്കേ ദിക്കായ ഇടയ്‌ക്കോട് മേഖലയിലേക്കു പ്രവേശിച്ചു.  ഇടമല, ഇടയ്‌ക്കോട് ഭാഗത്തെ ഏക്കറു കണക്കിനു സര്‍ക്കാര്‍ഭൂമിയില്‍ അനധികൃത ഖനനം നടക്കുന്നതായും കൈയേറിയതായും സര്‍വേ ടീം കണ്ടെത്തി. മൊട്ടമൂട് കേന്ദ്രീകരിച്ചുളള ഒരു ക്ഷീരസംഘത്തിനു കാലിവളര്‍ത്തലിനായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 30 ഏക്കറോളം ഭൂമി കുത്തുക പാട്ടത്തിനു നല്‍കിയിരുന്നു. ഇതു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിനു പരാതി ലഭിച്ചിട്ടുണ്ട്. സമഗ്ര സര്‍വേക്കായി ഹൈക്കോടതി അനുവദിച്ച മൂന്നുമാസക്കാലയളവ് ഈ മാസം 18നാണ് അവസാനിച്ചത്. ഈ കാലയളവിനുളളില്‍ 70 ശതമാനത്തോളം പ്രദേശത്തു മാത്രമേ സര്‍വേ നടപടികള്‍ പൂര്‍ത്തിയായിരുന്നുളളൂ. തുടര്‍ന്ന് ഇടപെട്ട ഹൈക്കോടതി 30 പ്രവൃത്തിദിനങ്ങള്‍ കൂടി അനുവദിക്കുകയായിരുന്നു. ഈ കാലയളവില്‍ ഖനന നിരോധനവും ഏര്‍പ്പെടുത്തി. ഇടയ്‌ക്കോട്— ഇടമല മേഖലയിലാണു സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത ഖനനങ്ങളും വ്യാപക കൈയേറ്റങ്ങളും നടന്നിട്ടുളളത്. അതുകൊണ്ടുതന്നെ സര്‍വേ ടീമിനും വിജിലന്‍സിനും ജോലിഭാരം ഏറെയാണ്. ആദ്യഘട്ടത്തില്‍ ആറു കൈയേറ്റങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ വിജിലന്‍സ് ലോക്കല്‍ പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. നേമം പോലിസിന് നാലും നരുവാമൂട് പോലിസിനു രണ്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് വിജിലന്‍സ് നിര്‍ദേശം നല്‍കിയിരുന്നത്.

(Visited 13 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക