|    Jan 18 Wed, 2017 9:32 am
FLASH NEWS

മൂകയായ ആദിവാസി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Published : 13th May 2016 | Posted By: SMR

സുല്‍ത്താന്‍ബത്തേരി: ബധിരയും മൂകയുമായ ഗോത്രവര്‍ഗ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ചുള്ളിയോട് അമ്പലക്കുന്ന് പണിയ കോളനിയിലെ ബാബു(40)വിനെയാണ് സുല്‍ത്താന്‍ബത്തേരി പോലിസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്. മാര്‍ച്ച് ഏഴിന് യുവതി ടൗണില്‍ പോയി വീട്ടിലേക്കു മടങ്ങുമ്പോള്‍ അയല്‍വാസിയായ ബാബു ബലംപ്രയോഗിച്ച് സമീപത്തെ കാപ്പിത്തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വിവരം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയി. ബുധനാഴ്ച വൈകീട്ട് കോളിയാടിയില്‍ വച്ചാണു പിടിയിലായത്. സിഐ പി ബിജുരാജിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിപിഒ ഹരീഷ്‌കുമാര്‍, അനസ്, ടോണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക