|    Jun 19 Tue, 2018 1:07 am

മുഹമ്മ ജങ്ഷന്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു

Published : 8th June 2018 | Posted By: kasim kzm

മണ്ണഞ്ചേരി: വാഹന ബാഹുല്യവും യാത്രക്കാരുടെ തിരക്കും മൂലം മുഹമ്മ ജങ്ഷന്‍ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. ആലപ്പുഴ-തണ്ണീര്‍മുക്കം റൂട്ടിലെ പ്രധാന ജങ്ഷനായ മുഹമ്മയില്‍ കാല്‍നടക്കാര്‍ക്കുപോലും സുഗമമായി കടന്നു പോകാന്‍ കഴിയില്ല. നാലുഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ ഒരേപോലെവരുമ്പോള്‍ ജങ്ഷനില്‍ ഗതാഗത കുരുക്ക് പതിവാണ്.
വീതി കുറഞ്ഞ റോഡിനോട് ചേര്‍ന്ന് തന്നെയാണ് കൂടുതലും കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ അലക്ഷ്യമായിപാര്‍ക്ക് ചെയ്യുന്നതും പതിവാണ്. പല ദിക്കുകളില്‍  നിന്നും വാഹനങ്ങള്‍വരുന്നതോടൊപ്പം അമിത വേഗതയില്‍ ടിപ്പറുകള്‍ പായുമ്പോള്‍ കാല്‍നടക്കാരുംഇരുചക്ര വാഹന യാത്രക്കാരുമാണ്  എങ്ങോട്ട്‌പോകുമെന്നറിയാതെ പകച്ചു പോകുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss