|    Mar 25 Sat, 2017 1:28 pm

മുഹമ്മയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം

Published : 17th October 2016 | Posted By: Abbasali tf

ചേര്‍ത്തല: മുഹമ്മയില്‍ സിപിഎംആര്‍എസ്എസ് സംഘര്‍ഷം. രണ്ടുപേര്‍ക്ക് പരിക്ക്. മുഹമ്മ പഞ്ചായത്ത് 15ാം വാര്‍ഡില്‍ തടുത്തുവെളി മുല്ലശേരിവെളി രാമന്‍കുട്ടി (70), ഇതേവാര്‍ഡില്‍ തടത്തില്‍ ടി.എസ് ഉദയകുമാര്‍(43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഞായറാഴ്ച വൈകുന്നേരം നാലോടെ തടുത്തുവെളി ജംഗ്ഷിനിലായിരുന്നു സംഭവം. പരിക്കേറ്റവര്‍ സിപിഎം പ്രവര്‍ത്തകരാണ്. മാനസികവെല്ലുവിളി നേരിടുന്ന ഒരു യുവാവിന്റെ സൈക്കിള്‍ തല്ലിത്തകര്‍ക്കുകയും മര്‍ദിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ്  സംഘര്‍ഷം ഉണ്ടായതെന്ന് പറയുന്നു. രാമന്‍കുട്ടിയുടെ തലയ്ക്കും കൈത്തണ്ടയിലുമാണ് പരിക്ക്. ഇയാളെ ആക്രമിക്കുന്നതുകണ്ട് ഓടിച്ചെന്നപ്പോഴാണ് ഉദയകുമാറിനും മര്‍ദ്ദനമേറ്റത്.  ആക്രമണത്തില്‍ സിപിഎം മുഹമ്മ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക