|    Jan 24 Tue, 2017 8:40 am

മുഹമ്മദ് മുര്‍ഷിദിന് ഇരട്ടവിജയം

Published : 24th January 2016 | Posted By: SMR

തിരുവനന്തപുരം: പരപ്പനങ്ങാടി സൂപ്പികുട്ടിനഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് മുര്‍ഷിദ് ഹൈസ്‌കൂള്‍ വിഭാഗം അറബിക് പദ്യം ചൊല്ലലില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. അറബി ഗാന മല്‍സരത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷവും കലോല്‍സവത്തില്‍ മൂന്നു സമ്മാനങ്ങള്‍ വിദ്യാര്‍ഥി നേടിയിരുന്നു. ഖുര്‍ആന്‍ പാരായണത്തില്‍ ഒന്നാം സ്ഥാനവും ഉറുദു ഗസലില്‍ രണ്ടാം സ്ഥാനവുമായിരുന്നു അത്. അറബി ഗാനത്തില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു. ഇത്തവണ ഗസലില്‍ ജില്ലാതലത്തില്‍ വിധി നിര്‍ണയത്തിലെ അപാകതക്കെതിരേ വിദ്യഭ്യാസ വകുപ്പിന് അപ്പീല്‍ കൊടുത്തെങ്കിലും തള്ളുകയായിരുന്നു. കോടതിയും സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അപ്പീല്‍ അനുവദിച്ചില്ല. മഹാരാഷ്ട്രയില്‍ ബേക്കറി നടത്തുന്ന മുജീബ് റഹ്മാന്റെയും സമീറയുടെയും മകനാണ് പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന മുര്‍ഷിദ്. അനുജത്തി റിന്‍ഷിദ റുഷ്ദയും പാട്ടുകാരിയാണ്. നിസാര്‍ തൊടുപുഴയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക