|    Nov 23 Thu, 2017 7:28 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മുഹമ്മദ് ബിന്‍ നാഇഫിന്റേതടക്കം 1700 അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Published : 10th November 2017 | Posted By: fsq

 

റിയാദ്: സൗദിയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന അടിച്ചമര്‍ത്തല്‍ കിരീടാവകാശി സ്ഥാനത്തുനിന്നു നീക്കംചെയ്ത മുഹമ്മദ് ബിന്‍ നാഇഫിനെയും അടുത്ത ബന്ധുക്കളെയും ലക്ഷ്യംവയ്്ക്കുന്നതായി റിപോര്‍ട്ട്.  മുഹമ്മദ് ബിന്‍ നാഇഫിന്റെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകള്‍   അധികൃതര്‍ മരവിപ്പിച്ചതായി റോയിറ്റേഴ്‌സ്, വാള്‍സ്ട്രീറ്റ് ജേണല്‍ എന്നിവ റിപോര്‍ട്ട് ചെയ്തു.  1700ലേറെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.   രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാഇഫിനെ കിരീടാവകാശി സ്ഥാനത്തുനിന്നു നീക്കിയായിരുന്നു കഴിഞ്ഞ ജൂണില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ അവരോധിച്ചത്്. അതിനിടെ അറസ്റ്റ് കൂടുതല്‍ ആളുകളിലേക്കു വ്യാപിക്കുന്നതായുള്ള റിപോര്‍ട്ടുകളുണ്ട്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പിതൃവ്യ പുത്രന്‍മാരും അവരുടെ മക്കളും കുടുംബങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഏറെയുണ്ടെന്നും അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ 2011ല്‍ മരണപ്പെട്ട കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായിരുന്ന സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍അസീസ് രാജകുമാരന്റെ കുടുംബവുമായി ബന്ധമുള്ള നിരവധി പേരുണ്ടെന്നും വാര്‍ത്താ ഏജന്‍സി സൂചിപ്പിച്ചു. രാജകുടുംബത്തിലെ 19 പേരുടെ യുഎഇ ബാങ്കുകളിലെ അക്കൗണ്ടുകളും റദ്ദാക്കാന്‍ ഭരണകൂടം സെന്‍ട്രല്‍ ബാങ്കിനു നിര്‍ദേശം നല്‍കി. സൗദി സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണിത്്. അഴിമതി കേസുകളില്‍ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും അഴിമതിയിലൂടെ നേടിയതായി വ്യക്തമാവുന്ന തുക രാഷ്ട്രത്തിന്റെ ഖജനാവിലേക്കു മാറ്റുമെന്നും സൗദി ഭരണകൂടം ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.  സൗദിയിലെ ഏറ്റവും വലിയ സമ്പന്നനും പ്രമുഖ വ്യവസായിയും രാജകുടുംബാംഗവുമായ  വലീദ് ബിന്‍ തലാല്‍,  മുന്‍ സാമ്പത്തികകാര്യ മന്ത്രി എന്‍ജിനീയര്‍ ആദില്‍ ഫഖീഹ്, സഹമന്ത്രി ഫഹദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് രാജകുമാരന്‍ എന്നിവരടക്കം 11 രാജകുടുംബാംഗങ്ങളും 38 മന്ത്രിമാരും ഉള്‍പ്പെടെയുള്ള ഉന്നതരെ ഇക്കഴിഞ്ഞ അഞ്ചിനാണ് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്് അറസ്റ്റ് ചെയ്തത്.  അതേസമയം, സൗദി അറേബ്യയില്‍ നടന്ന കൂട്ട അറസ്റ്റില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആശങ്ക രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക