|    Jan 22 Sun, 2017 7:50 pm
FLASH NEWS

മുഹമ്മദ് നാസിം രാജ്യാന്തര മേളയിലേക്ക്

Published : 24th September 2016 | Posted By: SMR

ഉദുമ: സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഒക്ടോബര്‍ ഏഴു മുതല്‍ ഒമ്പതു വരെ നടക്കുന്ന ത്രിദിന രാജ്യാന്തര ഹാക്കപ്പ് ഫാള്‍-2016 മേളയിലേക്ക് കോട്ടിക്കുളം സ്വദേശിയും കൊച്ചി കുസാറ്റിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ മുഹമ്മദ് നാസിമിനെ തിരഞ്ഞെടുത്തു. ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ ഒരാളാണ് നാസിം.
കോട്ടിക്കുളത്തെ നാസര്‍ തിരുവക്കോളി-ഫരീദ ദമ്പതികളുടെ മകനാണ്. മേളയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നായി 500 പേര്‍ പങ്കെടുക്കും. കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളില്‍ ഹാക്കര്‍മാരുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കുന്ന വിദഗ്ധരുടെ കൂട്ടായ്മയാണ് ഹാക്കപ്പ് ഫാള്‍. മൂന്നുദിവസം നടക്കുന്ന മേളയില്‍ കംപ്യൂട്ടര്‍ രംഗത്തെ വെബ്, ആപ്പ്, ഹാര്‍ഡ്‌വെയര്‍ വിഷയങ്ങളില്‍ നൂതന ആശയങ്ങള്‍ക്ക് രൂപം നല്‍കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക