|    Oct 22 Sun, 2017 11:08 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മുഹമ്മദ് നഷീദിനെതിരേ അറസ്റ്റ് വാറന്റ്

Published : 1st September 2016 | Posted By: SMR

മാലി: മാലദ്വീപില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെതിരേ ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 49കാരനായ നഷീദ് ഇപ്പോള്‍ ബ്രിട്ടനില്‍ രാഷ്ട്രീയ അഭയാര്‍ഥിയായി കഴിയുകയാണ്. നഷീദിനു പുറമെ നേരത്തേ രാജ്യംവിട്ട മറ്റു രണ്ടു നേതാക്കള്‍ക്കെതിരേയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആഗസ്ത് 4ന് കോടതിയില്‍ ഹാജരാകാനുള്ള ഉത്തരവ് ലംഘിച്ചതിനാണ് പ്രതിപക്ഷ പാര്‍ട്ടിയായ മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളായ മുഹമ്മദ് ജമീല്‍ അഹ്മദ്, അക്രം കമാലുദ്ദീന്‍ എന്നിവര്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ജമീല്‍ ബ്രിട്ടനില്‍ രാഷ്ട്രീയഅഭയം തേടിയിരുന്നു. മാലദ്വീപില്‍ ജനാധിപത്യരീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് നഷീദ്. 2012ലാണ് അദ്ദേഹം അധികാരഭ്രഷ്ടനായത്. തീവ്രവാദവുമായി ബന്ധപ്പെട്ട കേസില്‍ തടവില്‍ കഴിയവെ ചികില്‍സാ ആവശ്യത്തിനാണ് മെയില്‍ നഷീദ് ബ്രിട്ടനിലെത്തിയത്. അധികാരത്തിലിരിക്കെ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് നഷീദിനെതിരേ ഇപ്പോള്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് നഷീദിനെ 13 വര്‍ഷത്തെ തടവിന് വിധിച്ചത്. ഇതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക