|    Jan 25 Wed, 2017 3:05 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മുഹമ്മദ് നബി ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത വ്യക്തിത്വം-എംഎം അക്ബര്‍

Published : 25th June 2016 | Posted By: sdq

mm-akber-1

ദുബയ്: പ്രവാചകനായ മുഹമ്മദ് നബി ചരിത്രത്തില്‍ തുല്യതയില്ലാത്ത വ്യക്തിത്വമാണന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എംഎം അക്ബര്‍. ദുബയ് ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ 20ാംമത് രാജ്യാന്തര ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ ഭാഗമായി നടത്തുന്ന റമദാന്‍ പ്രഭാഷണത്തില്‍ മുഹമ്മദ് നബി നായകനും സേവകനും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധമുഖത്തേക്ക് ഇറിക്കിവിട്ട് മണിമേടകളില്‍ ഇരുന്ന് ആജ്ഞ നല്‍കുന്നവനയിരുന്നില്ല മുഹമ്മദ് നബി. മറിച്ച് തന്റെ അനുയായികളുടെ കൂടെ നിന്ന് അവരെ സേവിക്കുകയും അവരെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുന്ന നേതാവായിരുന്നു മുഹമ്മദ് നബി. മനുഷ്യ സമൂഹത്തെ തിന്മയില്‍ നിന്ന് അകറ്റി നിര്‍ത്താനും നരകത്തില്‍ നിന്നും രക്ഷിക്കാനുമാണ് അല്ലാഹു മുഹമ്മദ് നബിയെ നിയോഗിച്ചത്. മക്കക്കാര്‍ മാരണക്കാരന്‍, ഭ്രാന്തന്‍ എന്നെല്ലാം വിളിച്ച് ആക്ഷേപിക്കുമ്പോഴും അവരെ സേവിക്കാന്‍ മുന്‍നിരയില്‍തന്നെ അദ്ദേഹം ഉണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിയുടെ ജീവിതവും അന്ത്യനാള്‍വരെയുള്ള മനുഷ്യര്‍ക്കുള്ള മാര്‍ഗദര്‍ശനവും ജീവിത ദര്‍ശനവുമാണ്. മുഹമ്മദ് നബി ഒരു സമൂഹത്തിന്റെയോ ഒരു രാജ്യത്തിന്റെയോ നായകനോ സേവകനോ അല്ല, മറിച്ച് അന്നും ഇന്നും എന്നും മാനവികതകുലത്തിനുള്ള നായകനാണ് സേവകനാണ്.

mm-akber-2

മുഹമ്മദ് നബിയുടെ മക്കയില്‍ നി്ന്നും മദീനയിലേക്കുള്ള പാലയനം എന്ന ഹിജ്‌റ ഒരു ചരിത്ര സംഭവമാണ്. പിതൃവ്വ്യ പുത്രന്‍ അലിയെ തന്റെ വിരിപ്പില്‍ കിടത്തിയാണ് തിരുനബി വീട്ടില്‍ നിന്നും ഇറങ്ങിയത്. അത് മക്കക്കാരുടെ കണ്ണ് വെട്ടിക്കലായിരുന്നില്ല മറിച്ച് അല്‍അമീനായ മുഹമ്മദിനെ മക്കക്കാര്‍ വിശ്വസിച്ച് ഏല്‍പ്പിച്ചിരുന്ന ഓരോ വസ്തുക്കളും അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്ക് എത്തിച്ചുകൊടുക്കുക എന്ന ദൗത്യമായിരുന്നു അലിക്കുണ്ടായിരുന്നത്. അതില്‍ അവസാനത്തെ ആളെയും കണ്ടുപിടിച്ചതിനു ശേഷമാണ് അലി മദീനയിലേക്ക് പോന്നത്. ശത്രുക്കളെ പോലും സേവിക്കുന്ന മുഹമ്മദ് നബിയെയാണ് നാം ഇവിടെ കാണുന്നത്.

നീതിചോദിച്ചു വാങ്ങാനും ഭരണത്തെ ചോദ്യം ചെയ്യാനും മുഹമ്മദ് നബി അനുയായികള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരുന്നു. അനുയായികളുടെ വായ മൂടികെട്ടിയ സ്വേഛാധിപതിയായിരുന്നില്ല ആ നായകന്‍. അനുയായികളുടെ പ്രശ്‌നങ്ങള്‍ ഏത് നേരത്തും ബോധിപ്പിക്കാനും ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങാനും അനുയായികള്‍ക്ക് അദ്ദേഹം അവകാശം നല്‍കി. അതാണ് യുദ്ധത്തിന് സന്നാഹമൊരുക്കുന്ന നേരം വരിയില്‍ ചേര്‍ത്തു നില്‍ക്കാന്‍ തന്റെ അനുചരനെ വടികൊണ്ട് നീക്കിയതിന് പ്രതികാരം ചെയ്യാന്‍ സവാദിന് അനുവാദം നല്‍കിയതും ചുംബനം മാത്രം തിരിച്ച് പ്രവാചകന് അദ്ദേഹം നല്‍കിയതുമായ സംഭവം. നല്ല നേതാവെന്ന് പറഞ്ഞാല്‍ അനുയായികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുയും അനുയായികളാല്‍ പ്രാര്‍ത്ഥിക്കപ്പെടുകയും ചെയ്യുന്നവരാണ്. ചീത്ത നേതാവ് അനുയായികളാല്‍ ശപിക്കപ്പെടുകയും അനുയായികളെ ശപിക്കുകയും ചെയ്യുന്നതാണ്. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധി സാലെ അലി അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എപി അബ്ദുസ്സമദ് അധ്യക്ഷനായിരുന്നു. അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ഡയറക്ടര്‍ അബ്ദുസ്സലാം മോങ്ങം, ഹുസൈന്‍ കക്കാട് എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി സിടി ബഷീര്‍ ചോദ്യോത്തര സെഷന്‍ നിയന്ത്രിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 760 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക