|    Nov 21 Tue, 2017 10:11 am
FLASH NEWS

മുഹമ്മദ് കുഞ്ഞി ഹാജി വധക്കേസ് വിചാരണ ഇന്നു തുടങ്ങും

Published : 2nd November 2017 | Posted By: fsq

 

വിദ്യാനഗര്‍: അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ സി എം മുഹമ്മദ് കുഞ്ഞി ഹാജി (50) യെ കുത്തി കൊലപ്പെടുത്തിയ കേസിലെ വിചാരണ ഇന്ന് ആരംഭിക്കും. ജില്ലാ അഡീ. സെഷന്‍സ് കോടതി (രണ്ട്) യിലാണ് വിചാരണ തുടങ്ങുന്നത്. അടുക്കത്ത്ബയല്‍ ജിടി റോഡിലെ സന്തോഷ് എന്ന ബജ സന്തോഷ് (26), അടുക്കത്ത്ബയല്‍ ഉസ്മാന്‍ ക്വാര്‍ട്ടേഴ്‌സിലെ കെ ജി കിഷോര്‍ കുമാര്‍ (25), കൂഡ്‌ലു അയ്യപ്പ നഗര്‍ അയ്യപ്പഭജനമന്ദിരത്തിന് സമീപത്തെ കെ അജിത് കുമാര്‍ എന്ന അച്ചു (26), താളിപ്പടുപ്പിലെ എ ശിവപ്രസാദ് എന്ന ശിവ (25) എന്നിവരാണ് പ്രതികള്‍. ഈ കേസില്‍ 29 സാക്ഷികളാണ് ഉള്ളത്. 2008 ഏപ്രില്‍ 18ന് രാവിലെ പതിനൊന്നരയ്ക്ക് ഗുഡെ ടെമ്പിള്‍ റോഡില്‍ വച്ചാണ് മുഹമ്മദ് കുഞ്ഞി ഹാജിയെ കൊലപ്പെടുത്തിയത്. അഡ്വ.സി കെ ശ്രീധരനാണ് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക