|    Mar 24 Fri, 2017 1:55 am
FLASH NEWS

മുഹമ്മദ് അസ്ലം വധം: സിപിഎം ഏരിയാ സെക്രട്ടറിയുടെ വീട്ടില്‍ റെയ്ഡ്

Published : 15th August 2016 | Posted By: Navas Ali kn

cpm kola

നാദാപുരം തൂണേരിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലം കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സിപിഎം ഏരിയാ സെക്രട്ടറിയുടെ വീട് പോലിസ് റെയ്ഡ് ചെയ്തു. ഏരിയാ സെക്രട്ടറി ചാത്തുവിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. കൊലപാതകത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് നേരിട്ട് പങ്കുണ്ടെന്ന ആരോപണം തെളിയിക്കുന്നതാണ് ഏരിയാ സെക്രട്ടറിയുടെ വീട്ടില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡ്. അതേസമയം അസ്്‌ലമിനെ വാഹനമിടിച്ചു വീഴ്ത്തിയ വെട്ടിയ സ്ഥലത്തു നിന്നും ലഭിച്ച വിരല്‍ കൊലയാളി സംഘത്തില്‍പ്പെട്ടവരുടേതാകാമെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഇതിനെ തുടര്‍ന്ന് കൊലയാളികള്‍ക്കു വേണ്ടി ആശുപത്രികളില്‍ പോലിസ് പരിശോധന തുടങ്ങി.

(Visited 1,769 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക