|    Oct 20 Sat, 2018 12:00 am
FLASH NEWS

മുഹമ്മദ് അസ്്ഹറുദ്ദീന്‍ കേരള രഞ്ജി ടീമില്‍

Published : 21st September 2017 | Posted By: fsq

 

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ 2017-18 വര്‍ഷത്തേക്കുള്ള കേരളം രഞ്ജി ടീമില്‍. കഴിഞ്ഞ രണ്ട് വര്‍ഷവും കേരളാ രഞ്ജി ടീമംഗമായിരുന്നു തളങ്കര സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീന്‍. കഴിഞ്ഞ വര്‍ഷം ത്രിപുരയ്‌ക്കെതിരെയുള്ള രഞ്ജി ട്രോഫി മല്‍സരത്തില്‍ കേരളാ ടീം വിജയിക്കുന്നതിന് നിര്‍ണ്ണായക പങ്ക് വഹിച്ച അസ്ഹറുദ്ദീന്‍ ആ മല്‍സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൈസൂരില്‍ നടന്ന ഡോ.തിമ്മപ്പ മെമ്മോറിയല്‍ ഓള്‍ ഇന്ത്യ ക്രിക്കറ്റ് ടൂര്‍ണ്ണമെ ന്റില്‍ മികച്ച പ്രകടനം കാഴ്ച വച്ച അസ്ഹറുദ്ദീന്‍ ഗുജറാത്തിനെതിരെയുള്ള മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി ടൂര്‍ണമെന്റിലെ കേരളത്തിന്റെ ടോപ് സ്‌കോററായിരുന്നു. രഞ്ജി ടീമില്‍ ഇടം നേടിയ മുഹമ്മദ് അസ്ഹറുദ്ദീനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss