|    Oct 20 Sat, 2018 7:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുഹമ്മദ് അഷ്‌റഫ് സെഹ്‌റായി തഹ്‌രീകെ ഹുര്‍രിയത്ത് ചെയര്‍മാന്‍

Published : 21st August 2018 | Posted By: kasim kzm

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ തഹ്‌രീകെ ഹുര്‍രിയത്ത് ചെയര്‍മാനായി മുഹമ്മദ് അഷ്‌റഫ് സെഹ്‌റായിയെ തിരഞ്ഞെടുത്തു. മൂന്നു വര്‍ഷത്തേക്കാണ് ഇദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ആരോഗ്യ കാരണങ്ങളാല്‍ സയ്യിദ് അലിഷാ ഗീലാനി കഴിഞ്ഞ മാര്‍ച്ചില്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു. വന്‍ ഭൂരിപക്ഷത്തോടെയാണ് സെഹ്‌റായി തിരഞ്ഞെടുക്കപ്പെട്ടത്. തഹ്‌രീകെ ഹുര്‍രിയത്ത് ആസ്ഥാനത്ത് ഞായറാഴ്ചയായിരുന്നു തിരഞ്ഞടുപ്പ്. സെഹ്‌റായിക്ക് 433ല്‍ 410 വോട്ട് ലഭിച്ചു. സെഹ്‌റായി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് ഇതാദ്യമാണ്. മാര്‍ച്ച് 19ന് ഹുര്‍രിയത്ത് നിര്‍വാഹക സമിതി അദ്ദേഹത്തെ താല്‍ക്കാലിക ചെയര്‍മാനായി നിയമിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഗീലാനിയായിരുന്നു തഹ്‌രീകെ ഹുര്‍രിയത്തിന്റെ ചെയര്‍മാന്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss