|    Sep 22 Fri, 2017 4:40 am
Home   >  Todays Paper  >  page 9  >  

മുഹമ്മദ് അലിയുടെ പേരില്‍ ന്യൂയോര്‍ക്കില്‍ തെരുവ്

Published : 10th June 2016 | Posted By: SMR

muhammadaliway_1

ന്യൂയോര്‍ക്ക്: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിക്ക് ആദരസൂചകമായി ന്യൂയോര്‍ക്കിലെ തെരുവ് പുനര്‍നാമകരണം ചെയ്തു. മാഡിസണ്‍ ചത്വരത്തിനു സമീപമുള്ള 33ാം തെരുവിന് മുഹമ്മദ് അലിയുടെ പേര് നല്‍കുന്നതായി ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡെ ബ്ലാസിയോ അറിയിച്ചു.
മുഹമ്മദ് അലി ഒരു ചാംപ്യനായിരുന്നുവെന്നും നഗരഹൃദയം തന്നെ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തിരഞ്ഞെടുക്കുന്നതായും ബ്ലാസിയോ പറഞ്ഞു. മുഹമ്മദ് അലിയുടെ നിരവധി ബോക്‌സിങ് പോരാട്ടങ്ങള്‍ക്ക് മാഡിസണ്‍ ചത്വരം വേദിയായിരുന്നു. 1971ലെ ജോ ഫ്രേസിയറുമായുള്ള നൂറ്റാണ്ടിന്റെ പോരാട്ടവും ഇതിലുള്‍പ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക