|    Oct 24 Wed, 2018 3:37 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ ചെയര്‍ അനിശ്ചിതത്വത്തില്‍

Published : 11th September 2017 | Posted By: fsq

 

തേഞ്ഞിപ്പലം: കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ പേരില്‍ കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ പ്രഖ്യാപിച്ച ചെയറിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. ചെയറിനായി പിരിച്ചെടുത്ത പത്തു ലക്ഷം രൂപയുടെ പേരില്‍ പാര്‍ട്ടിയില്‍ തര്‍ക്കം മുറുകിയതാണ് തിരിച്ചടിയായത്. ചില പ്രവാസികളും മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കളുമായിരുന്നു അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി വാഴ്‌സിറ്റിയില്‍ ചെയറിന് അപേക്ഷ നല്‍കിയത്. തേഞ്ഞിപ്പലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തില്‍ പല തവണ യോഗം ചേര്‍ന്ന് ചെയറിനുള്ള അന്തിമ തയ്യാറെടുപ്പു നടത്തുന്നത് തകിടംമറിച്ചാണ് മലപ്പുറം കേന്ദ്രീകരിച്ചുള്ള ലോബി ചെയര്‍ നേടിയെടുത്തത്. ചെയറിന് 25 ലക്ഷം രൂപ വാഴ്‌സിറ്റി അക്കൗണ്ടില്‍ കോര്‍പസ് ഫണ്ടായി സ്ഥിരനിക്ഷേപം ഇതുവരെ അടച്ചിട്ടില്ല. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അബ്ദുര്‍റഹ്മാന്‍ സാഹിബ് ചെയറിന് 15 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും ഈ പണം ഇതുവരെ ലഭിച്ചിട്ടില്ല. ഏത് അക്കൗണ്ടില്‍ നിന്നാണ് പണം അനുവദിച്ചതെന്ന് പിണറായി സര്‍ക്കാരും ഉത്തരവിറക്കിയിട്ടില്ല. കോര്‍പസ് ഫണ്ടിലേക്ക് പിരിച്ച ബാക്കി പത്തു ലക്ഷം രൂപ എവിടെയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ചെയര്‍ നടത്തിപ്പുകാര്‍ തയ്യാറായിട്ടില്ല. ചെയറിന് സിന്‍ഡിക്കേറ്റ് അനുമതി നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കോര്‍പസ് ഫണ്ട് അടയ്ക്കാത്തതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് വാഴ്‌സിറ്റി അധികൃതര്‍.കോണ്‍ഗ്രസ്സുകാര്‍ക്ക് ഗാന്ധിയന്‍ ചെയര്‍ നിലനില്‍ക്കെയാണ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ പേരില്‍  ചെയര്‍ തുടങ്ങാനിരിക്കുന്നത്. ചെയര്‍ തുടങ്ങുമ്പോള്‍ വാഴ്‌സിറ്റി 20 സെന്റ് സ്ഥലം നല്‍കുമെന്നതിനാലാണ് തര്‍ക്കം. സര്‍വകലാശാലാ ആസ്ഥാനത്ത് കിട്ടുന്ന സ്ഥലത്ത് കെട്ടിടം പണിത് കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പുപ്രവര്‍ത്തനം നടത്താമെന്ന ആസൂത്രണത്തോടെയാണ് മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ പേരില്‍ ചെയറിന് അനുമതി തേടിയതെന്ന് ആരോപണമുണ്ട്. ആദര്‍ശനിഷ്ഠയോടെ മാതൃകാജീവിതം നയിച്ച മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെ, പിരിച്ച തുകയ്ക്ക് കണക്കില്ലാതെയും കോര്‍പസ് ഫണ്ട് പൂര്‍ണമായി അടയ്ക്കാതെയും പൊതുസമൂഹത്തിനു മുന്നില്‍ എന്തിനാണ് കരിവാരിത്തേക്കുന്നതെന്നാണ് സാഹിബിനെപ്പറ്റി അറിയുന്നവരുടെ ചോദ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss