|    Dec 13 Wed, 2017 6:41 pm
FLASH NEWS
Home   >  Just In   >  

മുസ് ലിങ്ങള്‍ക്ക് വേറെയും രാജ്യങ്ങളുണ്ട്; ഇന്ത്യയില്‍ ഹിന്ദുക്കള്‍ കഴിഞ്ഞേ മറ്റുള്ളവര്‍ക്ക് സ്ഥാനമുള്ളൂ: ശിവസേന

Published : 30th October 2017 | Posted By: mi.ptk

മുംബൈ: ഇന്ത്യയില്‍ ഹിന്ദുക്കള്‍ കഴിഞ്ഞേ മറ്റുള്ളവര്‍ക്ക് സ്ഥാനമുള്ളൂവെന്ന് ശിവസേന. ഹിന്ദുക്കളുടെ രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ പ്രഥമ പരിഗണന ഹിന്ദുക്കള്‍ക്ക് ലഭിക്കണം. മറ്റുള്ളവരുടെ സ്ഥാനം അതിനു ശേഷമേ വരൂവെന്നും ശിവസേന മുഖപത്രമായ സാമ്‌നയില്‍ പറയുന്നു.
മുസ് ലിങ്ങള്‍ക്ക് അന്‍പതിലധികം രാജ്യങ്ങളുണ്ട്. അമേരിക്കയും യൂറോപ്പും പോലുള്ള രാജ്യങ്ങള്‍ ക്രിസ്ത്യാനികള്‍ക്കുണ്ട്. അതുപോലെ ബുദ്ധമതക്കാര്‍ക്ക് ചൈന, ജപ്പാന്‍, ശ്രീലങ്ക, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളുണ്ട്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവുമില്ലെന്നും സാമ്‌നയില്‍ പറയുന്നു. ഭൂരിപക്ഷവും ഹിന്ദുമത വിശ്വാസികള്‍ ഉള്ള സര്‍ക്കാരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. എന്നിട്ടും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും കശ്മീരി പണ്ഡിറ്റുകളുടെ ഘര്‍ വാപ്പസിയും ഇതുവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സാമ്‌നയില്‍ പറയുന്നു.
ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ മടി കാണിക്കുന്നവര്‍ ദേശീയ ഗാനത്തെ അപമാനിക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സാമ്‌നയില്‍ പറയുന്നു.
ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്നും എന്നാല്‍ മറ്റുള്ളവരുടേതല്ലെന്ന അര്‍ഥം ഇതിനില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക