|    Jun 20 Wed, 2018 1:50 am
Home   >  National   >  

മുസ് ലിങ്ങളെ ബഹിഷ്‌കരിക്കണം: മുത്തലിക്

Published : 10th October 2017 | Posted By: mi.ptk

മംഗളൂരു: വര്‍ഗീയ വിധ്വേഷ പ്രസംഗവുമായി ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക് വീണ്ടും രംഗത്ത്. കേരളത്തില്‍ ഹിന്ദു ജനസംഖ്യ കുറഞ്ഞുവരികയാണെന്നും മുസ് ലിങ്ങളെ ബഹിഷ്‌കരിക്കണമെന്നും മുത്തലിക് ആഹ്വാനം ചെയ്തു.  മംഗളൂരുവില്‍ നടന്ന മാതൃപൂജ ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മുത്തലിക് വിധ്വേഷ പ്രസംഗം നടത്തിയത്. മുസ്‌ലിങ്ങളുമായി വ്യാപാരത്തിലേര്‍പ്പെടുന്നത് ഹിന്ദുക്കള്‍ അവസാനിപ്പിക്കണമെന്നും സാമ്പത്തികമായി അവരെ ബഹിഷ്‌കരിക്കണമെന്നും മുത്തലിക് ആവശ്യപ്പെട്ടു.
‘അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് മുസ്‌ലിങ്ങള്‍ തടസമാണ്. ഗോവധ നിരോധ ബില്ലിനെ എതിര്‍ക്കുന്നവരാണ് അവര്‍. അവര്‍ വന്ദേമാതരം ആലപിക്കാറില്ല. ഗോവധ നിരോധ ബില്ലിനെ അനുകൂലിക്കുകയും രാമക്ഷേത്ര നിര്‍മാണത്തിന് തടസം നില്‍ക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നതു വരെ മുസ്‌ലിങ്ങളുമായി ഹിന്ദുക്കള്‍ യാതൊരു സാമ്പത്തിക ഇടപാടുകള്‍ക്കും തയാറാകരുത്’-മുത്തലിക് പറഞ്ഞു. കേരളത്തില്‍ ഹിന്ദുക്കളുടെ ജനസംഖ്യ 50 ശതമാനമായി കുറഞ്ഞു. രാജ്യത്ത് മുഴുവന്‍ പള്ളികള്‍ നിര്‍മിക്കാന്‍ മുസ്‌ലിങ്ങള്‍ക്ക് അനുവാദമുണ്ട്. പക്ഷേ അയോധ്യയില്‍ ഒരു രാമക്ഷേത്രം പണിയാന്‍ അനുമതിയില്ല. ഇത് നിര്‍ഭാഗ്യകരമാണെന്നും മുത്തലിക് കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss