|    Oct 19 Fri, 2018 12:00 am
FLASH NEWS

മുസ് ലിം ലീഗ് നേതാവിനെ ചൊല്ലി തര്‍ക്കം; പഞ്ചായത്ത് കമ്മിറ്റി മരവിപ്പിച്ചു

Published : 3rd December 2017 | Posted By: kasim kzm

ബോവിക്കാനം: വാട്‌സ്ആപ്പില്‍ വന്ന സന്ദേശത്തെ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് മുസ് ലിംലീഗ് മുളിയാര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു. കെബി മുഹമ്മദ് കുഞ്ഞി പ്രസിഡന്റായ കമ്മിറ്റിയെയാണ് ഉദുമ മണ്ഡലം ലീഗ് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ജില്ലാ കമ്മിറ്റി മരവിപ്പിച്ചത്.
ഇതേ തുടര്‍ന്ന് വ്യാഴാഴ്ച നടന്ന  ലീഗ് ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ കെബിമുഹമ്മദ് കുഞ്ഞിയെ പങ്കെടുക്കുവാന്‍ അനുവദിച്ചില്ല.
12 ാം വാര്‍ഡില്‍ നിന്നാണ് കെബി മുഹമ്മദ് കുഞ്ഞി ജില്ലാ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗത്തിനെതിരേ നടപടി സ്വീകരിക്കരുതെന്നും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുതെന്നും നടപടി പിന്‍വലിക്കണമെന്നും വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.ഇത് മറികടന്നാണ് ചിലരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മുളിയാര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചത്. കെബി മുഹമ്മദ് കുഞ്ഞി പ്രസിഡന്റായ കമ്മിറ്റിയെ രണ്ട് മാസം മുമ്പാണ് തിരഞ്ഞെടുത്തത്. എന്നാല്‍ മണ്ഡലം കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാതെ പ്രസിഡന്റിനെ നോമിനേറ്റ് ചെയ്തത് ഏകാധിപത്യ പ്രവണതയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss