|    Jan 20 Fri, 2017 11:55 pm
FLASH NEWS

മുസ് ലിം ലീഗിന്റെ തിരുവമ്പാടി, കൊടുവള്ളി മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു

Published : 10th July 2016 | Posted By: G.A.G

കോഴിക്കോട്: മുസ് ലിംലീഗിന്റെ കൊടുവള്ളി, തിരുവമ്പാടി മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കെഎന്‍എ ഖാദര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. രണ്ടിടത്തെയും  മണ്ഡലം കമ്മിറ്റികളും ഇവിടുത്തെ പഞ്ചായത്ത് കമ്മിറ്റികളും പുനര്‍വിന്യാസം നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും അറിയിച്ചു. ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഏറെവൈകാതെതന്നെ പുനര്‍വിന്യാസം നടത്തുമെന്നും ഇവര്‍ അറിയിച്ചു.
സംസ്ഥാന തലത്തിലെ വോട്ട് ചോര്‍ച്ചയെക്കുറിച്ച് പികെകെ ബാവ അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച റിപോര്‍ട്ട് യോഗം അംഗീകരിച്ചു. ഗുരുവായൂര്‍ മണ്ഡലത്തിലെ തോല്‍വിയെക്കുറിച്ച് പഠിച്ച നിയോഗിച്ച കമീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചില്ല. തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് ഇ ടി മുഹമ്മദ് ബഷീര്‍ ചെയര്‍മാനായി ഒമ്പത് അംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 236 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക