|    Nov 15 Thu, 2018 9:42 pm
FLASH NEWS
Home   >  National   >  

മുസ് ലിം യുവാവിനെ ജീവനോടെ തീകൊളുത്തി കൊന്ന സംഭവം; പ്രതിക്ക് കൈയ്യബദ്ധം പറ്റിയതാണെന്ന് പോലീസ്

Published : 19th December 2017 | Posted By: mi.ptk

ജയ്പൂര്‍: രാജസ്ഥാനില്‍ മുസ് ലിം യുവാവിനെ വെട്ടി തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതിയെ ന്യായീകരിച്ച് പോലീസ്. പ്രതി ശംഭുലാലിന് കൈയ്യബദ്ധം പറ്റിയതാണെന്നാണ് പോലീസ് കണ്ടെത്തല്‍. മനപൂര്‍വ്വമല്ല ശംഭുലാല്‍ അഫ്‌റാസുല്‍ ഖാനെ കൊലപ്പെടുത്തിയതെന്നും ആളുമാറിയാണ് കൊന്നതെന്നുമാണ് രാജസ്ഥാന്‍ പോലീസ് സൂപ്രണ്ട് രാജേന്ദര്‍ റാവവിന്റെ വിശദീകരണം.


ശംഭുലാല്‍ കൊല്ലാന്‍ തീരുമാനിച്ചത് അജു ഷെയ്ക്ക് എന്നയാളെയായിരുന്നു. ഇയാള്‍ക്ക് ശംഭുലാലിന്റെ സഹോദരിയുമായി ബന്ധമുണ്ടായിരുന്നുവെന്നും കൊലപാതകത്തിന് മുന്‍പ് ശംഭുലാല്‍ അജു ഷെയ്ക്കിനെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. ചില തൊഴിലാളികളോട് അജു ഷെയ്ക്കിന്റെ നമ്പര്‍ ശംഭുലാല്‍ ചോദിച്ചിരുന്നു. അജു ഷെയ്ക്കിന്റിന്റെ നമ്പറിന് പകരം അഫ്‌റാസുലിന്റെ നമ്പര്‍ തൊഴിലാളികള്‍ മാറി നല്‍കുകയായിരുന്നുവെന്നും ഇതാണ് ആളുമാറി അഫ്‌റാസുലിനെ കൊലപ്പെടുത്താന്‍ കാരണമെന്നുമാണ് പോലീസ് പറയുന്നത്.
പശ്ചിമബംഗാളിലെ മാള്‍ഡ സ്വദേശിയായ അഫ്‌റാസുല്‍ ഖാന്‍ (45) ആണ് കൊല്ലപ്പെട്ടത്. ജോലി വാഗ്ദാനം ചെയ്ത് അഫ്‌റാസുലിനെ ശംഭുലാല്‍ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി മണ്‍വെട്ടിയും മഴുവും ഉപയോഗിച്ച് പിറകില്‍ നിന്ന് ക്രൂരമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അഫ്‌റാസുല്‍ അബോധാവസ്ഥയില്‍ ആയപ്പോഴാണ് മണ്ണെണ്ണയൊഴിച്ചു കത്തിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss