|    Nov 21 Wed, 2018 11:45 pm
FLASH NEWS
Home   >  National   >  

മുസ് ലിം യുവാവിനെ ചുട്ടുകൊന്നത് തെറ്റാണെന്ന് തോന്നുന്നില്ലെന്ന് പ്രതി

Published : 8th December 2017 | Posted By: mi.ptk

ന്യൂഡല്‍ഹി:  രാജസ്ഥാനില്‍ മുസ് ലിം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ജീവനോടെ ചുട്ടുകൊന്നത് കുറ്റമായി തോന്നുന്നില്ലെന്ന് പ്രതി.
ഒരു പെണ്‍കുട്ടിയെ ലവ് ജിഹാദില്‍ നിന്ന് രക്ഷ്‌പെടുത്താനാണ് താന്‍ ശ്രമിച്ചതെന്നാണ് പോലീസ് പിടിയിലായ ശംഭുലാലിന്റെ വാദം.

കൊലപാതകത്തില്‍ പശ്ചാത്താപമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് ഇയാളുടെ പ്രതികരണം.അയാള്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും താന്‍ അയാളെ കൊന്നില്ലെങ്കില്‍ അയാള്‍ തന്നെ കൊല്ലുമായിരുന്നുവെന്നുമാണ് ഇയാള്‍ പറയുന്നത്. തന്റെ  അയല്‍വാസിയും സുഹൃത്തുമായ യുവാവിന്റെ സഹോദരിയുമായി അഫ്‌റാസുല്‍ ഖാന്‍ ഓടിക്കളഞ്ഞുവെന്നും ഇയാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍, ഇയാള്‍ പറഞ്ഞ കാര്യങ്ങളുമായി കൊല്ലപ്പെട്ട അഫ്‌റാസുലിന് ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. സഹോദരനൊപ്പം ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്ന അഫ്‌റാസുലിനോട് ശംഭുലാല്‍ വഴിചോദിക്കുകയായിരുന്നു. യാതൊരുമടിയും കൂടാതെ ശംഭുലാലിനൊപ്പം പോയ അഫ്‌റാസുലിനെ മഴു ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss