|    Jun 19 Tue, 2018 2:58 am
Home   >  National   >  

മുസ് ലിം യുവാവിനെ ചുട്ടുകൊന്ന ശംഭുലാലിന് വേണ്ടി റാലി;കോടതിക്ക് മുകളില്‍ കാവിക്കൊടി കെട്ടി സംഘപരിവാര്‍

Published : 16th December 2017 | Posted By: mi.ptk

ഉദയ്പൂര്‍: രാജസ്ഥാനില്‍  മുസ് ലിം യുവാവിനെ വെട്ടി ചുട്ടു കൊന്ന പ്രതി ശംഭുലാലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് റാലി നടത്തി സംഘപരിവാര്‍ സംഘടനകള്‍. റാലിക്കിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുകളില്‍ കയറി കാവിക്കൊടി കെട്ടി. ജില്ലാ സെഷന്‍സ് കോടതിക്ക് മുകളിലാണ് പ്രവര്‍ത്തകര്‍ കൊടി കെട്ടിയത്.


കോടതി പരിസരത്ത് സംഘപരിവാര്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തി വീശി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഉദയ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമസംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ ആറിനാണ് അഫ്‌റാസുല്‍ ഖാന്‍ എന്ന മുസ്‌ലിം യുവാവിനെ ശംഭുലാല്‍ വെട്ടിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊന്നത്. ‘ലൗ ജിഹാദ്’ നടത്തുന്ന എല്ലാവര്‍ക്കും ഇതായിരിക്കും ഗതിയെന്നും ജിഹാദികള്‍ ഇന്ത്യ വിട്ടു പോവണമെന്നുമായിരുന്നു മൃതദേഹത്തിന് സമീപം നിന്ന് ശംഭുലാലിന്റെ ഭീഷണി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss