|    May 24 Thu, 2018 7:11 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുസ് ലിംപള്ളിയില്‍ ജയ് ശ്രീരാം: വര്‍ഗീയ സംഘര്‍ഷത്തിനുള്ള ശ്രമം: പോപുലര്‍ ഫ്രണ്ട്

Published : 11th June 2017 | Posted By: mi.ptk

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ മുസ്്‌ലിം പള്ളിയില്‍ അതിക്രമിച്ച് കടന്ന് ജയ് ശ്രീരാം എന്നെഴുതിയ സംഭവം വര്‍ഗീയ സംഘര്‍ഷത്തിനുള്ള ശ്രമമാണെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ കുറ്റപ്പെടുത്തി. അമിത്ഷാ കേരളം സന്ദര്‍ശിച്ചതിന് ശേഷം ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ വര്‍ഗീയ സംഘര്‍ഷത്തിനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി  നടന്നുകൊണ്ടിരിക്കുകയാണ്. മലപ്പുറത്തെ ക്ഷേത്രത്തില്‍ നടന്ന അക്രമം അതിന്റെ ഭാഗമായിരുന്നു. സാമൂഹിക വിരുദ്ധര്‍ ജയ് ശ്രീരാം എന്നെഴുതിയ പള്ളി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ്, ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പള്ളി സന്ദര്‍ശിച്ച് പോലിസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊടുങ്ങല്ലൂര്‍ മേഖലയില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം പൊതുസമൂഹം തിരിച്ചറിയണമെന്നും ആര്‍എസ്എസ്-ബിജെപി ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരേ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.  കൊടുങ്ങല്ലൂര്‍ സലഫി സെന്ററില്‍ പ്രധാന ഭാഗത്ത് പ്രകോപനപരമായ വാക്കുകള്‍ എഴുതിവച്ച സാമൂഹിക വിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുസ്്‌ലിംലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം മുസ്്‌ലിംലീഗ് വര്‍ക്കിങ് ജനറല്‍ സെക്രട്ടറി യൂസഫ് പടിയത്ത്, എസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ എസ് ഷൗക്കത്ത്, നിയോജക മണ്ഡലം മുസ്്‌ലിംലീഗ് സെക്രട്ടറി ഹനീഫ കടമ്പോട്ട്, മുനിസിപ്പല്‍ മുസ്്‌ലിംലീഗ് പ്രസിഡന്റ് പി എ സീതിമാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പി എ വാഹിദ്,  എം എ എ ജബ്ബാര്‍, വി എച്ച് ഇസഹാഖ് മാസ്റ്റര്‍, സിദ്ദീഖ് എന്നിവരാണ് പോലിസ് അധികാരികളെ കണ്ട് അടിയന്തര നടപടി ആവശ്യപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss