|    Oct 23 Tue, 2018 1:17 pm
FLASH NEWS

മുസ്‌ല്യാരങ്ങാടി-അരിമ്പ്ര റോഡ് തകര്‍ന്ന് ചളിക്കുളമായി; യാത്രാ ദുരിതം രൂക്ഷം

Published : 11th September 2017 | Posted By: fsq

 

കൊണ്ടോട്ടി: നെടിയിരുപ്പ് മുസ്‌ല്യാരങ്ങാടി-അരിമ്പ്ര റോഡ് തകര്‍ന്ന് ചെളിക്കുളമായത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. റോഡിന്റെ മെറ്റല്‍ ഇളകി വലിയ കുഴികള്‍ രൂപപെട്ടിയിരിക്കുയാണ്. മഴക്കാലമായതോടെ റോഡ് ചെളിക്കുളമാണ്. കാല്‍നട യാത്ര പോലും ദുസ്സഹമായി വാഹനങ്ങളും ഇതുവഴി വരാന്‍ മടിക്കുകയാണ്.   ചോലമുക്ക്,എടാടി,ബിരിയപ്പുറം, മുറിത്തോട് ഭാഗങ്ങളിലുളള നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് മുസ്‌ല്യാരങ്ങാടി,അരിമ്പ്ര ഭാഗത്തേക്ക് എത്താനുള്ള ഏക റോഡാണിത്. കൊണ്ടോട്ടി നഗസരഭയിലുള്‍പ്പെട്ട ഈ റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജില്ലയിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മിനി ഊട്ടിയിലേക്കുള്ള വഴിയാണിത്. നിത്യേന ഇതുവഴി നിരവധി ടൂറിസ്റ്റുകളാണ് പോവുന്നത്. സ്‌കൂളിലേക്കും,മദ്രസയിലേക്കും പോവുന്ന കുരുന്നുകള്‍ വരെ ദുരിതം നിറഞ്ഞ റോഡ് താണ്ടിവേണം നിശ്ചിത സ്ഥലത്തെത്താന്‍. റോഡ് തകര്‍ച്ച അധികാരികളെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ ഒരു ഭാഗത്ത് തോടും മറുഭാഗത്ത് വയലുമാണ്. എന്നിരുന്നാലും റോഡില്‍ നിന്ന് വെള്ളം ഒഴിഞ്ഞു പോകാന്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ റോഡില്‍ വെളളം കെട്ടി നില്‍ക്കുന്നുണ്ട്.   റോഡ് ഉയര്‍ത്തിയ ശേഷം ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss