|    Jan 18 Thu, 2018 1:52 pm
FLASH NEWS
Home   >  National   >  

മുസ്‌ലിങ്ങളോട് സംസാരിച്ചു: പെണ്‍കുട്ടിയുടെ കുടുംബത്തോട് നാടുവിടണമെന്ന്; സംഘപരിവാര പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 11th January 2018 | Posted By: sruthi srt

മംഗളൂരു: മുസ്‌ലിങ്ങളോട് സംസാരിച്ചതിന് ഹിന്ദു പെണ്‍കുട്ടിയെയും കുടുംബത്തെയും വീട്ടില്‍ കയറി സംഘപരിവാര പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സംഘപരിവാര പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. വീട്ടിലെത്തിയ ഇവര്‍ ഭീഷണിപ്പെടുത്തുക മാത്രമല്ല പെണ്‍കുട്ടിയെ പിടിച്ച് തള്ളുകയും ചെയ്തതായി പോലിസ് പറഞ്ഞു. മുസ്‌ലിങ്ങളുമായുള്ള ഇടപെടല്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ ഗ്രാമം വിട്ടുപോവണമെന്നും സംഘം ആവശ്യപ്പെട്ടു.

പരാതിയെ തുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവറായ ഉമേഷ്, ഹോട്ടല്‍ നടത്തിപ്പുകാരനായ രമേശ് എന്നിവരാണ് അറസ്റ്റിലായത്. മറ്റുള്ളവര്‍ക്കായി പോലിസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു.കഴിഞ്ഞ ദിവസം മുസ്‌ലിംകളെ ഇഷ്ടമാണെന്ന് സന്ദേശമയച്ച പെണ്‍കുട്ടി ബിജെപി നേതാക്കളുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. കേസില്‍ ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day