|    Jan 20 Fri, 2017 11:24 am
FLASH NEWS

മുസ്‌ലിങ്ങളെ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

Published : 11th July 2016 | Posted By: mi.ptk

PINARAYI_VIJAYAN_

തിരുവനന്തപുരം: മുസ്‌ലിം വിരുദ്ധവികാരം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി പിണറായി വിജയന്‍. മലയാളികളെ കാണാതായ സംഭവത്തില്‍ മുസ്‌ലിങ്ങളെയാകെ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്താനാണ് ചില സ്ഥാപിത താല്‍പര്യക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അക്രമത്തിന് മതം അടിസ്ഥാനമല്ലെന്നും എന്നാല്‍ ചിലര്‍ മുതലെടുപ്പിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് അനുവദിക്കില്ല. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളികളെ കാണാതായത് ഗൗരവമുള്ള കാര്യമാണെന്നും സംസ്ഥാനത്ത് നിന്ന് കാണാതായ 21 പേരില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 589 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക