|    Dec 13 Wed, 2017 10:33 pm
FLASH NEWS

മുസ്‌ലിം ഹെറിറ്റേജ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

Published : 5th December 2017 | Posted By: kasim kzm

ആലപ്പുഴ: വിശ്വാസം അഭിമാനമാണ് സാഹോദര്യം പ്രതിരോധമാണ് എന്ന തലക്കെട്ടില്‍  എസ് ഐ ഒ കേരള സംഘടിപ്പിക്കുന്ന ദക്ഷിണകേരള സമ്മേളനത്തിന് മുന്നോടിയായി ആലപ്പുഴയുടെ മുസ്ലിം പൈതൃകത്തിന്റെ സമ്പന്നതയെക്കുറിച്ച് എസ് ഐ ഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ മുസ്ലിം ഹെറിട്ടേജ് കോണ്‍ഫറന്‍സ് റൈബാന്‍ ഹാളില്‍  സംഘടിപ്പിച്ചു.
എസ്‌ഐഒ ദേശീയ സെക്രട്ടറി പി പി ജസീം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൈജ്ഞാനിക പാരമ്പര്യം, വ്യക്തിത്വങ്ങള്‍, നവോത്ഥാന പ്രസ്ഥാനങ്ങള്‍, പ്രദേശങ്ങള്‍, പൈതൃകം എന്നീ സെഷനുകളില്‍ ഡോ. വി പി മുഹമ്മദ് കുഞ്ഞ് മേത്തര്‍, കെ എം അഷറഫ്, ഇബ്രാഹിം കുട്ടി മൗലവി, ഹക്കീം പാണാവള്ളി എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു.
വിവിധ വിഷയങ്ങളില്‍ മുര്‍ഷിദാ ബിന്‍ത് ഫസ ല്‍, മുഹമ്മദ് യാസിര്‍, യു ഷൈജു, ബിനാസ് ടി എ, ഡോ.എം ത്വാഹാ, ആര്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക